KeralaLatest NewsNews

മുമ്പ്​ എതിർത്തവർ പോലും അച്ഛൻറ ഭരണമികവിനെ ഇപ്പോൾ അംഗീകരിക്കുന്നു; വീണ വിജയൻ

കണ്ണൂർ : സംസ്ഥാനത്ത്​ എൽ.ഡി.എഫ്​ തുടർഭരണമെന്ന എക്​സിറ്റ്​ പോളുകൾ ശരിവെച്ച്​ മുഖ്യമന്ത്രി പിണറായി വിജയ​ൻെറ മകൾ വീണ വിജയൻ. ഇടതുപക്ഷ സർക്കാർ നല്ല പ്രവർത്തനമാണ്​ കാഴ്​ച വെച്ചിരിക്കുന്നത്. മുമ്പ്​ എതിർത്തവർക്കും ഇപ്പോൾ അച്ഛൻറ ഭരണമികവ്​ കാണാനും വിലയിരുത്താനും കഴിയുന്നുണ്ടെന്നും വീണ സ്വകാര്യ ചാനലിനോട്​ പറഞ്ഞു.

”മന്ത്രി സ്ഥാനവും മറ്റുകാര്യങ്ങളും തിരഞ്ഞെടുപ്പിനു ​ശേഷം എൽ.ഡി.എഫ്​ തീരുമാനിക്കും. മുഖ്യമന്ത്രിയുടെ ഭരണം മികച്ചതായിരുന്നു​. മുഖ്യമന്ത്രിയാകുന്നതിന്​ മുമ്പ്​ എതിർത്തവർക്കും ഇപ്പോൾ അച്ഛൻറ ഭരണമികവ്​ കാണാനും വിലയിരുത്താനും കഴിയുന്നുണ്ട്​. മുമ്പ്​ മാധ്യമ വാർത്തകൾ വി​ശ്വസിച്ചുള്ള​ അഭിപ്രായമാ​യിരുന്നെങ്കിൽ ഇപ്പോൾ നേരിട്ട്​ മനസ്സിലാക്കാൻ അവർക്ക്​ സാധിക്കുന്നുണ്ട്​” -വീണ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button