KeralaLatest NewsNews

അതിവേഗം ബഹുദൂരം; അപ്രതീക്ഷിത മുന്നേറ്റവുമായി ബിജെപി

വടകരയില്‍ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോഴും കെ.കെ.രമ മുന്നില്‍. തൃപ്പൂണിത്തുറയിൽ കെ ബാബു മുന്നിൽ.

തിരുവനന്തപുരം: പതിനഞ്ചാമത് നിയമസഭയിലേക്കുള്ള വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ നേട്ടത്തോടെ ഇടതുമുന്നണി മുന്നേറുന്നുണ്ടെങ്കിലും അപ്രതീക്ഷിത മുന്നേറ്റവുമായി ബിജെപി. പാലക്കാട്, നേമം ,തൃശൂർ എന്നിവിടങ്ങളിൽ വലിയ മുന്നേറ്റമാണ് ബിജെപി കാഴ്ചവെക്കുന്നത്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നിലാണെങ്കിലും കേരളക്കരയിൽ . ബിജെപി തരംഗം സൃഷ്ടിക്കുന്നു. എറണാകുളത്ത് യുഡിഎഫ് മുന്നേറ്റമാണ്. കാസര്‍കോട് ഒപ്പത്തിനൊപ്പമാണ്. 82 ഇടത്താണ് എൽഡിഎഫിന് ലീഡ്. 54 ഇടത്ത് യുഡിഎഫ്. ബിജെപിക്ക് മൂന്നിടത്താണ് ലീഡ്. കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മ പിന്നിലാണ്. അതേസമയം, പാലായില്‍ ലീഡ് മാറിയതോടെ ഉദ്വേഗമേറി. മാണി സി.കാപ്പന്‍ മൂവായിരത്തിലധികം വോട്ടിന് മുന്നിലെത്തി.. തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍. നേമത്ത് കുമ്മനത്തിനും പാലക്കാട്ട് ഇ.ശ്രീധരനും ലീഡ്.

Read Also: മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരം; നാണംകെട്ടാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് ചെന്നിത്തല

ഷാഫി പറമ്പിലിനെതിരെ ലീഡ് 1500 കടന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫിന് ലീഡ്, എന്‍.ഡി.എ. രണ്ടാംസ്ഥാനത്ത് കുന്നത്തുനാട് മണ്ഡലത്തില്‍ ട്വന്റി ട്വന്റി മൂന്നാംസ്ഥാനത്ത്. നിലമ്പൂരില്‍ വി.വി.പ്രകാശ് മുന്നില്‍. ബാലുശേരിയില്‍ ധര്‍മജന്‍ പിന്നില്‍, സച്ചിന്‍ദേവിന് 1500 വോട്ട് ലീഡ്. വടകരയില്‍ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോഴും കെ.കെ.രമ മുന്നില്‍. തൃപ്പൂണിത്തുറയിൽ കെ ബാബു മുന്നിൽ. കണ്ണൂരിൽ സതീശൻ പാച്ചേനി മുന്നിലാണ്.ധര്‍മടത്ത് പിണറായി വിജയന്‍ 3351 വോട്ടിനുമുന്നില്‍. ഇടതുകോട്ടയായ ആലപ്പുഴയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ എല്ലായിടത്തും എൽഡിഎഫ് മുന്നേറ്റം. ഹരിപ്പാട്ട് രമേശ് ചെന്നിത്തലയുടെ ലീഡ് കുറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button