KeralaLatest NewsNews

തൃശൂരിന്റെ തിടമ്പേറ്റി സുരേഷ് ഗോപി; കുതിച്ചുയർന്ന് ബിജെപി

സുരേഷ് ഗോപി ആദ്യം റൗണ്ടില്‍ 900ഓളം വോട്ടുകള്‍ക്ക് മുന്നിട്ട് നിന്നെങ്കിലും പിന്നീട് നേരിയ വോട്ടുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ബാലചന്ദ്രന്‍ മുന്നോട്ട് വരികയായിരുന്നു.

തൃശൂര്‍ : പതിനഞ്ചാമത് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കുതിച്ചുയർന്ന് ബിജെപി. നേമത്തും പാലക്കാടിനും പിന്നാലെ തൃശൂരിന്റെ തിടമ്പേറ്റി സുരേഷ് ഗോപി. സുരേഷ് ഗോപി ആദ്യം റൗണ്ടില്‍ 900ഓളം വോട്ടുകള്‍ക്ക് മുന്നിട്ട് നിന്നെങ്കിലും പിന്നീട് നേരിയ വോട്ടുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ബാലചന്ദ്രന്‍ മുന്നോട്ട് വരികയായിരുന്നു.

Read Also: അതിവേഗം ബഹുദൂരം; അപ്രതീക്ഷിത മുന്നേറ്റവുമായി ബിജെപി

എന്നാല്‍ വോട്ടെണ്ണല്‍ രണ്ടാംഘട്ടത്തില്‍ സുരേഷ് ഗോപി വീണ്ടും ലീഡ് നിലനിര്‍ത്തുകയായിരുന്നു. 3435 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ മൂന്നാമതാണ്. ബിജെപിക്ക് സ്വാധീനമുള്ള പൂങ്കുന്നം മേഖലയില്‍ വോട്ടെണ്ണിയപ്പോള്‍ സുരേഷ് ഗോപി വ്യക്തമായ ലീഡാണ് നിലനിര്‍ത്തിയത്. ഇതോടെ സംസ്ഥാനത്ത് ബിജെപിയുടെ ലീഡ് മൂന്ന് സീറ്റിലേക്ക് ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button