KeralaLatest NewsNews

ലവ് ജിഹാദില്‍ നിന്ന് തടിയൂരാനാണ് കൈനീട്ടം വിവാദമാക്കിയത് : സുരേഷ് ഗോപി

തിരുവനന്തപുരം: കൈനീട്ട വിവാദം ഉണ്ടാക്കിയത് സിപിഎം ആണെന്ന് സുരേഷ് ഗോപി എംപി. ലവ് ജിഹാദില്‍ നിന്ന് രക്ഷപ്പെടാനാണ് സിപിഎം ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ പിടിച്ച് അവരൊന്ന് രക്ഷപ്പെട്ടോട്ടെയെന്നും എംപി പരിഹസിച്ചു. മ്ലേച്ചന്‍മാരാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Read Also: ‘തല്‍ക്കാലം തോറ്റെങ്കിലും ആന ചിറക് വെച്ചതുപോലെ പറന്നുയരും’: പ്രതിഷേധങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി

‘ഇല്ലായ്മ ചെയ്യുകയെന്ന നീചമായ രാഷ്ട്രീയലക്ഷ്യമുളളവരാണ് ഇതിന് പിന്നില്‍. അത് തന്നെയാണ് ടിപിയിലും കൃപേഷിലും ശരത് ലാലിലും ഷുഹൈബിലും പ്രയോഗിച്ചത്. മ്ലേച്ചമായ നിലപാടാണിതെന്നും എന്നിട്ട് എന്റെയും കൂടി ചുങ്കപ്പണം എടുത്തിട്ടാണ് സുപ്രീംകോടതിയില്‍ പോയി സിബിഐയ്ക്ക് കേസ് കൈമാറാനാകില്ലെന്ന് പറഞ്ഞ് വാദിച്ചതും’,, സുരേഷ് ഗോപി എംപി ചൂണ്ടിക്കാട്ടി.

മാര്‍പാപ്പ ഇന്ത്യയിലെത്തുന്നതിന് മുന്‍പ് ഇന്ത്യയിലെ ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കോണ്‍ക്ലേവ് വിളിക്കും. ബിഷപ്പുമാരായിരിക്കും ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ അമിത് ഷായെയും പ്രധാനമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button