KeralaCinemaMollywoodLatest NewsNewsEntertainment

കേരളത്തിലെ എല്ലാ ദൈവങ്ങളും മതേതരവാദികളാണെന്ന് ഈ തെരഞ്ഞെടുപ്പോടെ മനസിലാകും: മിഥുന്‍ മാനുവല്‍ തോമസ്

കൊച്ചി: കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും മതേതരവാദികളാണെന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംവിധായകന്റെ പ്രതികരണം. കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണമുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.

‘കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും.. പ്രാഞ്ചിയേട്ടനോട് മേനോന്‍ പറഞ്ഞപോലെ ‘എഡ്യൂക്കേഷന്‍ പ്രാഞ്ചി, എഡ്യൂക്കേഷന്‍’,’ മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരള ജനതയെ സംരക്ഷിച്ച ഈ സർക്കാരിനൊപ്പമായിരിക്കും അയ്യപ്പനും എല്ലാ ദേവഗണങ്ങളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യു.ഡി.എഫും ബി.ജെപി.യും പ്രചാരണ വിഷയമായി മുന്നോട്ട് വെച്ചിരുന്നത് ശബരിമലയായിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങളൊന്നും ബാധിച്ചില്ലെന്നത് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നുവെന്നാണ് സംവിധായകൻ മുന്നോട്ട് വെയ്ക്കുന്ന ആശയം.

https://www.facebook.com/MidhunManuelThomas/posts/312842100206135

shortlink

Related Articles

Post Your Comments

Related Articles


Back to top button