Latest NewsIndiaNews

കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയയിലെ മുഖ്യ കണ്ണിയായ ടൈഗർ മുസ്തഫ പിടിയിൽ

പനാജി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘത്തിലെ മുഖ്യകണ്ണി ടൈഗർ മുസ്തഫ പിടിയിൽ. ഗോവയിൽ നിന്നാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ടൈഗർ മുസ്തഫയെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഗോവയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് എൻസിബി ഉദ്യോഗസ്ഥർ അറിയിച്ചു.

Read Also: കോവിഡ് വ്യാപനം; നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

ഹോട്ടലിൽ നിന്നും വൻ ലഹരി മരുന്ന് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടൽ ഉടമയെയും എൻ.സി.ബി. അറസ്റ്റ് ചെയ്തു. എൻ.സി.ബി.യുടെ ഗോവ, മുംബൈ യൂണിറ്റുകൾ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ടൈഗർ മുസ്തഫയെ പിടികൂടാൻ കഴിഞ്ഞത്.

കഴിഞ്ഞയാഴ്ച ഇയാൾക്കായി എൻ.സി.ബി. സംഘം റെയ്ഡ് നടത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. അന്ന് മുതൽ ഇയാളെ പിടികൂടാനായി വലവിരിച്ചിരിക്കുകയായിരുന്നു എൻസിബി ഉദ്യോഗസ്ഥർ.

Read Also: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്ന ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button