COVID 19Latest NewsNewsIndiaInternational

ഇന്ത്യയെ ചേർത്തുപിടിച്ച് ഫ്രാൻസും ജർമ്മനിയും; കൂടുതൽ സഹായങ്ങൾ വിദേശങ്ങളിൽ നിന്നുമെത്തുന്നു

ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുമാണ് ഇപ്പോൾ സഹായം ലഭിച്ചിരിക്കുന്നത്.

കോവിഡ് -19 കേസുകൾ രാജ്യത്ത് വർധിക്കുകയാണ്. ദിനം പ്രതി കേസുകളുടെ എണ്ണത്തിൽ വാൻ വർധനവാണുണ്ടാകുന്നത്. മരണസംഖ്യയും കൂടുകയാണ്. ഓക്സിജൻ കിട്ടാത്ത അവസ്ഥയും രാജ്യത്തുണ്ട്. രാജ്യത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്നും കൂടുതൽ സഹായം. ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുമാണ് ഇപ്പോൾ സഹായം ലഭിച്ചിരിക്കുന്നത്.

രാജ്യത്ത് ഞായറാഴ്ച 3,689 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് പകർച്ചവ്യാധിയുടെ ഏറ്റവും ഉയർന്ന ഏകദിന വർദ്ധനവാണ്. മൊത്തം മരണസംഖ്യ 215,000 ൽ കൂടുതലാണ്. ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ തലസ്ഥാനമായ ന്യൂഡൽഹിയിലേക്ക് ഫ്രാൻസിൽ നിന്നും ജർമ്മനിയിൽ നിന്നും പറന്നുയർന്നു. 120 വെന്റിലേറ്ററുകൾ ശനിയാഴ്ച രാജ്യത്തെത്തി.

Also Read:ജോസ് കെ മാണി പണവും മദ്യവും ഒഴുക്കി, പക്ഷെ വിജയിക്കാനായില്ലെന്ന് മാണി സി കാപ്പൻ

‘ഞങ്ങൾ ഇവിടെയുണ്ട്, നിങ്ങളുടെ ജീവൻ രക്ഷിക്കും, ഒന്നുമോർത്ത് പേടിക്കണ്ട. ഞങ്ങൾ സഹായം കൊണ്ടുവരുന്നു. അവിടെ ആശുപത്രികൾ നിറഞ്ഞിരിക്കുന്നു. ആളുകൾ ചിലപ്പോൾ ആശുപത്രികൾക്ക് മുന്നിൽ മരിക്കുന്നു. അവർക്ക് കൂടുതൽ ഓക്സിജൻ ഇല്ല. ചിലപ്പോൾ (അവർ മരിക്കുന്നു) അവരുടെ കാറുകളിൽ. ‘- ജർമ്മനിയിലെ ഇന്ത്യൻ അംബാസഡർ വാൾട്ടർ ജെ. ലിൻഡ്നർ പറഞ്ഞു.

ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തങ്ങളുടെ രാജ്യം ആഗ്രഹിക്കുന്നതായി ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ പറഞ്ഞു. “നാമെല്ലാവരും സുരക്ഷിതരാകുന്നതുവരെ ലോകം സുരക്ഷിതമായിരിക്കില്ല. അതിനാൽ ഇത് അടിയന്തിര പ്രശ്നമാണ്, ”ഫ്രാൻസിൽ നിന്ന് എട്ട് ഓക്സിജൻ ഉത്പാദന പ്ലാന്റുകളും ഡസൻ കണക്കിന് വെന്റിലേറ്ററുകളുമാണ് ഇന്ത്യയിലേക്ക് കയറ്റി അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button