Latest NewsNewsFootballSports

ഇന്റർമിലാൻ സീരി എ ചാമ്പ്യൻമാർ

2010ന് ശേഷം ഇറ്റാലിയൻ സീരി എ കിരീടത്തിൽ മുത്തമിട്ട് അന്റോണിയോ കോന്റെയുടെ ഇന്റർമിലാൻ. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി ക്രോട്ടോണയെ ഏകപക്ഷീകമായ രണ്ട് ഗോളിന് തോൽപിച്ചാണ് 11 പോയിന്റിന്റെ അപരാജിത ലീഡ് നേടി ഇന്റർ കിരീടമുയർത്തിയത്. ടോട്ടൻഹാമിന്റെ മുൻ താരം ക്രിസ്റ്റിൻ എറിക്സൺ (69), എക്സ്ട്രാ മിനുട്ടിൽ ഹാകിമി എന്നിവർ നേടിയ ഗോളിലാണ് ക്രോട്ടോണയെ പരാജയപ്പെടുത്തി ഇന്റർമിലാൻ കിരീടമുയർത്തിയത്.

ലീഗിൽ ഒന്നാം സ്ഥാനത്ത് 82 പോയിന്റുള്ള ഇന്ററിന്റെ താഴെ എസി മിലാനാണുള്ളത്. 69 പോയിന്റാൻണ് മിലാനുള്ളത്. അതേസമയം, ഉഡിനീസിനോട് 2-1ന് ജയിച്ച യുവന്റസ്‌ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്തി. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നുണ്ടെങ്കിലും ഏതുനിമിഷവും വീഴാവുന്ന സാഹചര്യത്തിലാണ് യുവന്റസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button