KeralaLatest NewsNews

കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ കുറിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : യുഡിഎഫ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നു അവര്‍ ഇനിയെങ്കിലും മനസിലാക്കണം. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജനങ്ങളോടൊപ്പം നില്‍ക്കുകയും അവരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പരിഹാരം കാണുകയും ചെയ്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ജനങ്ങള്‍ നല്‍കിയ പ്രതിഫലമാണ് ഈ വിജയം. എല്‍ഡിഎഫിനുവേണ്ടി എല്ലാ വെല്ലുവിളികളെയും നേരിട്ട് പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കുമായി ഈ വിജയം സമര്‍പ്പിക്കുന്നു.

പ്രതിപക്ഷം പ്രചരിപ്പിച്ച അപവാദങ്ങള്‍ക്കും അഴിച്ചുവിട്ട നുണ പ്രചാരണങ്ങള്‍ക്കും ജനങ്ങള്‍ ഒരു വിലയും കല്‍പ്പിച്ചില്ലെന്നു തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. 35 സീറ്റു ലഭിച്ചാല്‍ കേരളം ഭരിക്കുമെന്നു സ്വപ്നം കാണുന്നതിന് മര്യാദവേണ്ടെയെന്നും കാനം ചോദിച്ചു.

shortlink

Post Your Comments


Back to top button