KeralaLatest NewsNews

‘ബാലകൃഷ്ണപിള്ള എനിക്ക് പിതൃതുല്യനായിരുന്നു’; ഓർമയിൽ വികാരഭരിതനായി പി സി ജോർജ്

അന്തരിച്ച ബാലകൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലി നേർന്ന് പി സി ജോർജ്

തിരുവനന്തപുരം: അന്തരിച്ച കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയും ആയ ആർ. ബാലകൃഷ്ണപിള്ളയുടെ ഓർമയിൽ പി സി ജോർജ്. കേരളാകോൺഗ്രസ്സിന് ജന്മം നൽകിയ നേതാക്കളിൽ പ്രമുഖനായ ബാലകൃഷ്ണപിള്ള തനിക്ക് പിതൃതുല്യനായിരുന്നുവെന്ന് പി സി ജോർജ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു പി സി യുടെ പ്രതികരണം. പിസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കേരളാ കോൺഗ്രസ്സിന് ജന്മം നൽകിയ നേതാക്കളിൽ പ്രമുഖൻ, എന്നെ സംബന്ധിച്ചിടത്തോളം പിതൃതുല്യൻ. രണ്ടു മാസം മുൻപ് നേരിൽ കാണുവാൻ സാധിച്ചു, ക്ഷീണിതനാണെങ്കിലും ജോർജ്ജെ എന്ന് വിളിച്ച് എഴുന്നേറ്റിരുന്ന് വളരെ ഏറെ നേരം സംസാരിച്ചിരുന്നു. കൊട്ടാരക്കരയെ ലോകം അറിഞ്ഞത് ശ്രീ. ബാലകൃഷ്ണപിള്ളയിലൂടെയാണ് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.

Also Read:ജോസ് കെ മാണി പണവും മദ്യവും ഒഴുക്കി, പക്ഷെ വിജയിക്കാനായില്ലെന്ന് മാണി സി കാപ്പൻ

ഇന്ന് വെളുപ്പിനെയായിരുന്നു മരണം. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആർ. ബാലകൃഷ്ണപിള്ളയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യകരമായ പ്രശ്നങ്ങൾ ഏറെ അലട്ടിയിരുന്നെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം ആർ. ബാലകൃഷ്ണപിള്ള സജീവമായി ഇടപെട്ടിരുന്നു.

മകനും പത്തനാപുരം എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെബി ഗണേഷ് കുമാറിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളിൽ വരെ ഇടപെടലുണ്ടായിരുന്നു. കെബി ഗണേഷ് കുമാർ കൊവിഡ് ബാധിതനായി ചികിത്സയിലിരുന്ന സമയമായതിനാൽ പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനും ബാലകൃഷ്ണപ്പിള്ള എത്തി. മുന്നോക്ക വികസന കോര്‍പറേഷൻ ചെയർമാനായിരുന്നു.

https://www.facebook.com/pcgeorgeofficialpage/posts/3915086641902824

 

shortlink

Related Articles

Post Your Comments

Related Articles


Back to top button