COVID 19Latest NewsNewsIndia

ഇന്ത്യയ്ക്ക് കോടികളുടെ കോവിഡ് മരുന്ന് വാഗ്ദാനവുമായി ഫൈസർ

ഫൈസർ തന്നെ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ കോവിഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ അംഗീകരിച്ച മരുന്നാണ് നൽകുന്നത്.

അഞ്ഞൂറ് കോടി രൂപ വിലയുള്ള കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയ്ക്ക് നൽകുമെന്ന് വാക്സിൻ നിർമ്മാണ കമ്പനിയായ ഫൈസർ വാഗ്ദാനം ചെയ്തു. ഫൈസർ തന്നെ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ കോവിഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ അംഗീകരിച്ച മരുന്നാണ്  നൽകുന്നത്.

ഇന്ത്യയിലെ എല്ലാ രോഗികൾക്കും കോവിഡ് ചികിൽസ ലഭിക്കണം എന്ന് കരുതിയാണ് മരുന്ന് അയക്കുന്നതെന്നും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനമാണിതെന്നും ഫൈസർ ചെയർമാൻ ആൽബേർട്ട് ബുർല പറഞ്ഞു. ഫൈസർ വാക്സിന്റെ അനുമതിക്കുള്ള അപേക്ഷ വിദഗ്ധ സമിതിക്ക് മുന്നിൽ ഉള്ളപ്പോഴാണ് കമ്പനി ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തത്.

പ്രതിദിന കണക്ക് മൂന്നരലക്ഷത്തിന് മുകളിലായി രാജ്യത്തെ കോവിഡ് വ്യാപനം കുതിക്കുകയാണ് . 24 മണിക്കൂറിനിടെ 3,68,147 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 3417 മരണം കൂടി സർക്കാർ ഔദ്യോഗികമായി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button