COVID 19Latest NewsNewsIndia

ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ‘വൈബി ഓര്‍ കളൈബി’ യഥാര്‍ത്ഥത്തില്‍ എന്താണ്, അങ്ങനെ ഒരു വാക്ക് ഉണ്ടോ ?

യഥാര്‍ത്ഥ വാക്കുകള്‍ക്കു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം : കോവിഡ് നാട്ടില്‍ വ്യാപിച്ചതു മുതല്‍ ആരെയെങ്കിലും ഫോണ്‍ വിളിച്ചാല്‍ റിങ് ചെയ്യുന്നതിന് മുമ്പ് തന്നെ കോവിഡിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വിശദീകരിക്കുന്ന ശബ്ദ സന്ദേശം കേള്‍ക്കാം. അതിന്റെ ഇംഗ്ലീഷ്, ഹിന്ദി വിവരണത്തില്‍ പലരും കേട്ട ഒരു വാചകം ഇങ്ങനെയാകും; ‘വൈഭി ഓര്‍ കളൈബി’.

Read Also : ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം; കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ

എന്താണ് ഈ ‘വൈഭി ഓര്‍ കളൈഭി’. നിരവധി പേരാണ് ഈ വാചകമെന്താണെന്നറിയാതെ കുഴങ്ങിയത്. അതറിയാനായി ഗൂഗിളിനേയും യൂട്യൂബിനേയും ആശ്രയിച്ചവരും കുറവല്ല. എന്നാല്‍ ശബ്ദ സന്ദേശത്തില്‍ കേള്‍ക്കുന്നത് വൈഭി എന്നോ കളൈബി എന്നോ അല്ലെന്നതാണ് സത്യം.

‘ദവായ് ബി ഓര്‍ കഡായ് ബി’ എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ‘ദവൈബി ഓര്‍ കഡായ് ബി’എന്ന ഹിന്ദി വാചകത്തിന്റെ അര്‍ത്ഥം ‘മരുന്നും വേണം ജാഗ്രതയും വേണം’ എന്നാണ്. കോവിഡ് പ്രതിരോധത്തിന്റെ മുദ്രാവാക്യമെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ വാചകം ഉപയോഗിച്ചത്. 2021ലെ മന്ത്രമെന്ന നിലയിലാണ് അദ്ദേഹം ഇത് മുന്നോട്ടുവെച്ചത്.

ഫോണിലെ ശബ്ദ സന്ദേശത്തില്‍ അത് വേഗത്തില്‍ ഒഴുക്കോടെ പറഞ്ഞു പോകുന്നതിനാലും ഫോണിന്റെ മറുതലക്കലുള്ള വ്യക്തിയെ ലൈനില്‍ കിട്ടാനുള്ള വ്യഗ്രതയും കാരണം പലപ്പോഴും സന്ദേശത്തില്‍ ശ്രദ്ധ കൊടുക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഈ വാചകം ശരിക്ക് മനസ്സിലാക്കാന്‍ പലര്‍ക്കും സാധിക്കാതെ പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button