KeralaLatest NewsNews

പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേയ്ക്ക് ഈ നേതാവ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമാകുന്നു. വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

Read Also : പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നു, എം.ടി രമേശ് : ബി.ജെ.പി മുന്നോട്ട് തന്നെ

അഞ്ചു വര്‍ഷക്കാലം പ്രതിപക്ഷസ്ഥാനത്തുണ്ടായിരുന്നിട്ടും സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ല. ഭരണവിരുദ്ധ വികാരത്തിന് പല കാരണങ്ങളുമുണ്ടായിരുന്നെങ്കിലും സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനോ വസ്തുനിഷ്ടമായ ആരോപണങ്ങള്‍ ഉന്നയിക്കാനോ ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ലെന്നത് തോല്‍വി ഉറപ്പാക്കി.

അഴിമതിയെന്ന രീതിയില്‍ ദിവസേന മാദ്ധ്യമങ്ങളെ കണ്ട ചെന്നിത്തലയ്ക്ക് ഒരു അഴിമതിയിലും കൃത്യമായ തെളിവുകള്‍ നിരത്താനോ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കാനോ കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ പ്രതിപക്ഷ നേതാവ് പരാജയമാണെന്ന് യുഡിഎഫ് തിരിച്ചറിഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി കൂടിയായതോടെ രമേശ് ചെന്നിത്തലയെ മാറ്റണമെന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. അണികള്‍ക്കിടയിലും വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യമുയരുകയാണ്. സോഷ്യല്‍ മീഡിയയിലും ഇതിനായുള്ള പ്രചരണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button