Latest NewsIndiaNews

നടി ദീപിക പദുകോണിന് കോവിഡ്

ദീപികയുടെ കുടുംബാംഗങ്ങള്‍ക്ക് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു

മുംബൈ: ബോളിവുഡ് നടി ദീപിക പദുകോണിന് കോവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ കുടുംബാംഗങ്ങള്‍ക്ക് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപികയ്ക്കും രോഗം സ്ഥിരീകരിച്ചത്.

Also Read: ആചാര സംരക്ഷണ നിയമവുമായി രംഗത്തിറങ്ങിയവരെ മൂലയ്ക്കിരുത്തണം; കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് തോമസ് ഐസക്ക്

ദീപിക പദുകോണിന്റെ പിതാവും ബാഡ്മിന്റണ്‍ ഇതിഹാസ താരവുമായ പ്രകാശ് പദുകോണ്‍, അമ്മ ഉജ്ജല, സഹോദരിയായ അനിഷ എന്നിവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിതനായ പ്രകാശ് പദുകോണിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

65കാരനായ പ്രകാശ് പദുകോണ്‍ ഒന്നാം ഘട്ട വാക്‌സിന്‍ സ്വീകരിച്ചിരുന്നു. നിലവില്‍ പ്രകാശ് പദുകോണിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ദീപികയുടെ അമ്മയും സഹോദരിയും വീട്ടില്‍ ഐസൊലേഷനിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button