USALatest NewsIndiaInternational

വാക്സിന്‍ എടുക്കുന്നവർക്ക് ബിയർ സൗജന്യം; വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ വേറിട്ട പദ്ധതി

21 വയസിന് മുകളില്‍ പ്രായമുള്ള പ്രദേശവാസികൾക്കാണ് വാക്സിനേഷനോടൊപ്പം സൗജന്യമായി ബിയര്‍ ലഭിക്കുക.

കോവിഡ് വാക്സിന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വേറിട്ട പദ്ധതിയുമായി ന്യൂ ജേഴ്സി. മെയ് മാസത്തില്‍ വാക്സിന്‍ എടുക്കുന്ന ന്യൂ ജേഴ്സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് ഗവര്‍ണര്‍ ഫില്‍ മര്‍ഫി ട്വിറ്ററിൽ വ്യക്തമാക്കിയത്.

21 വയസിന് മുകളില്‍ പ്രായമുള്ള പ്രദേശവാസികൾക്കാണ് വാക്സിനേഷനോടൊപ്പം സൗജന്യമായി ബിയര്‍ ലഭിക്കുക. ഓപ്പറേഷന്‍ ജേഴ്സി സമ്മര്‍ എന്ന പദ്ധതിയിലാണ് ബിയർ ലഭ്യമാകുന്നത്. മെയ് മാസത്തില്‍ കോവിഡ് വാക്സിന്‍റെ ആദ്യ ഷോട്ട് സ്വീകരിക്കണമെന്നാണ് പ്രധാന നിബന്ധന.

വാക്സിനേഷന്‍ കാര്‍ഡുമായി ബിയര്‍ ഷോപ്പുകളില്‍ ചെന്നാല്‍ ബിയര്‍ ലഭിക്കും. പന്ത്രണ്ടോളം ബിയര്‍ നിര്‍മ്മാതാക്കളാണ് ഷോട്ട് ആന്‍ഡ് ബിയര്‍ എന്ന പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജൂണ്‍ 30 ന് മുന്‍പ് 4.7 ദശലക്ഷം ആളുകള്‍ക്ക് വാക്സിന്‍ നല്‍കുകയെന്ന പ്രാഥമിക ലക്ഷ്യം എത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നും ഫില്‍ മര്‍ഫി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button