KeralaLatest NewsNews

അവിടെ നടന്നത് സിനിമാ താരത്തിനോടുള്ള അന്ധമായ ആരാധന, വോട്ടുകള്‍ ബിജെപിയിലേയ്ക്ക് മറിഞ്ഞു

പരാജയത്തില്‍ പ്രതികരിച്ച് പത്മജ

തൃശൂര്‍ : തൃശൂരില്‍ ചില നേതാക്കളുടെ കാലുവാരലിനെ തുടര്‍ന്നാണ് താന്‍ പരാജയപ്പെട്ടതെന്ന് പത്മജ വേണുഗോപാല്‍. അതേസമയം, കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേയ്ക്ക് പോയെന്ന് പത്മജ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നെന്നും ഇവര്‍ക്കെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയി. സിനിമാതാരത്തിനോടുള്ള അന്ധമായ ആരാധനയാണ് തൃശൂരില്‍ സംഭവിച്ചതെന്നും പത്മജ പറഞ്ഞു.

read also : ഭരണഘടനാ സംവിധാനം തകര്‍ന്നു; ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി

തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണമെന്ന് അവര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്നും പത്മജ വ്യക്തമാക്കി. ‘ഇതൊരു പരാജയമായിട്ട് എനിക്ക് തോന്നിയില്ല. കാരണം വളരെ ചെറിയ വോട്ടുകള്‍ക്കാണ് തോറ്റത്. പിന്നെ തോല്‍ക്കാന്‍ കാരണമെന്താണെന്ന് പാര്‍ട്ടിയാണ് കണ്ടുപിടിക്കേണ്ടത്, നമ്മളല്ലാലോ.നമ്മള്‍ ചെയ്യേണ്ട ജോലികള്‍ ചെയ്തു. എന്തുകൊണ്ടാണ് തോറ്റതെന്ന് പാര്‍ട്ടി ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും ‘ . ചില സ്ഥലങ്ങളിലെല്ലാം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. അത് എവിടെ നിന്നാണ് പോയിട്ടുള്ളതെന്ന് പാര്‍ട്ടിയാണ് കണ്ടുപിടിക്കേണ്ടത്.’-പത്മജ വേണുഗോപാല്‍ പറഞ്ഞു.

തൃശൂര്‍ മണ്ഡലത്തില്‍ ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവില്‍ എല്‍.ഡി.എഫിലെ പി ബാലചന്ദ്രനാണ് വിജയിച്ചത്.സുരേഷ് ഗോപിയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറില്‍ സുരേഷ്‌ഗോപി മുന്നിട്ട് നിന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button