Latest NewsNewsIndia

ഭരണഘടനാ സംവിധാനം തകര്‍ന്നു; ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി

ഇന്‍ഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് പിന്നാലെ വ്യാപകമായി അക്രമം ഉണ്ടായതോടെ
ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പ്പര്യ ഹര്‍ജി. ഇന്‍ഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Also Read: കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണം 50,000 വരെ ഉയരും, മലപ്പുറത്ത് 39,000; ആശങ്ക ഉയര്‍ത്തി കാണ്‍പൂര്‍ ഐഐടിയുടെ പഠനം

സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകര്‍ന്നതായി സുപ്രീം കോടതി പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബംഗാളില്‍ വ്യാപകമായി അക്രമങ്ങള്‍ നടക്കുകയാണ്. അതിനാല്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈന്യത്തെയും കേന്ദ്ര സേനയെയും നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, പശ്ചിമ ബംഗാളിലെ ആക്രമണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി നടന്ന അക്രമങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ സ്വാധീനം ഉണ്ടാക്കിയതോടെ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപകമായി ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button