Latest NewsKeralaNews

ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു, വിശദ വിവരങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് വെട്ടിച്ചുരുക്കി റെയില്‍വേ. മേയ് ആറു മുതല്‍ 15 വരെയുള്ള 10 ട്രെയിനുകളാണ് റദ്ദാക്കിയത്.

Read Also : 20 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച ബണ്ട് ഒറ്റരാത്രി കൊണ്ട് തകര്‍ന്നു; ജലസേചന വകുപ്പിന്റെ ‘അത്ഭുത പ്രവര്‍ത്തി’

തിരുച്ചിറപ്പള്ളി ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ , തിരുവനന്തപുരം സെന്‍ട്രല്‍ – തിരുച്ചിറപ്പള്ളി ജംഗ്ഷന്‍, ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ (ഇന്റര്‍സിറ്റി), തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍(ഇന്റര്‍സിറ്റി), പുനലൂര്‍- ഗുരുവായൂര്‍ സ്പെഷല്‍, ഗുരുവായൂര്‍ – പുനലൂര്‍ സ്പെഷല്‍, എറണാകുളം ജംഗ്ഷന്‍-കണ്ണൂര്‍ (ഇന്റര്‍സിറ്റി), കണ്ണൂര്‍ -എറണാകുളം ജംഗ്ഷന്‍(ഇന്റര്‍സിറ്റി, ആലപ്പുഴ-കണ്ണൂര്‍(എക്സിക്യൂട്ടീവ്), കണ്ണൂര്‍-ആലപ്പുഴ(എക്സിക്യൂട്ടീവ്) എന്നീ ട്രെയിനുകളാണ് താല്‍ക്കാലികമായി വെട്ടിച്ചുരുക്കിയത്.

കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button