KeralaLatest NewsNews

കുഞ്ഞുമോന് മന്ത്രിസ്ഥാനം വേണം; ചർച്ചയുമായി രണ്ടാം പിണറായി സർക്കാർ

പാർട്ടിയിൽ നിന്ന് പുറത്ത് വന്നിട്ടും കഴിഞ്ഞ രണ്ട് തവണയും മണ്ഡലം കൈവിട്ട് പോകാതെ കാക്കാൻ കുഞ്ഞുമോനായി.

കൊല്ലം: കേരളം ഇടത് മുന്നണി തരംഗമാകുമ്പോൾ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ. ഇടത് മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കുഞ്ഞുമോൻ അറിയിച്ചു. അ‌‌ഞ്ച് ടേം തുടർച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നാണ് കുഞ്ഞുമോൻ പറയുന്നത്. ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണമെന്ന് കുഞ്ഞുമോൻ ആവശ്യപ്പെടുന്നു. തന്നെ മന്ത്രിയാക്കുന്നത് ആർ എസ് പി അണികളെ ഇടതുമുന്നണിയിലെത്തിക്കാൻ സഹായിക്കുമെന്നാണ് അവകാശവാദം.

Read Also: ‘ലീഗിന്റെ തോൽവിയുടെ ഉത്തരവാദികൾ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും’: നേതൃത്വത്തിനെതിരെ എംഎസ്എഫ് നേതാവ്

എന്നാൽ ആർഎസ്പിയുടെ യുവനേതാവായി പാർട്ടിയുടെ ഉറച്ച കോട്ടയിൽ നിന്ന് എംൽഎയായ കുഞ്ഞുമോൻ പക്ഷേ പാർട്ടി മുന്നണി വിട്ടപ്പോൾ ഇടത്പക്ഷത്ത് തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്ത് വന്നിട്ടും കഴിഞ്ഞ രണ്ട് തവണയും മണ്ഡലം കൈവിട്ട് പോകാതെ കാക്കാൻ കുഞ്ഞുമോനായി. ഇത്തവണ 2790 വോട്ടിനാണ് ആർഎസ്പിയുടെ യുവ നേതാവ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button