KeralaLatest NewsNews

തിങ്കളാഴ്​ച മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കും: സർക്കാരിനെ വട്ടം കറക്കി വ്യാപാരികള്‍

പ്രതിവാര കോവിഡ്​ വ്യാപനക്കണക്കിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകള്‍ തീരുമാനിച്ചതോടെ ജില്ലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കടകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ്​ വ്യാപാരികള്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്​.

കോഴിക്കോട്​: കടതുറക്കല്‍ സമരം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. തിങ്കളാഴ്​ച മുതല്‍ ജില്ലയില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍ പറഞ്ഞു ​. പ്രതിവാര കോവിഡ്​ വ്യാപനക്കണക്കിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകള്‍ തീരുമാനിച്ചതോടെ ജില്ലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കടകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ്​ വ്യാപാരികള്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്​.

Read Also: ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ലും ചി​ല ക​ല്ലു​ക​ള്‍ കി​ട​ന്ന് ക​ര​യു​ന്നു: കെ ​രാ​ധാ​കൃ​ഷ്ണ​ന്‍

എന്നാൽ ജൂലൈ 26ന്​ മിഠായിത്തെരുവില്‍ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനമാകെ പടര്‍ന്നിരുന്നു. പിന്നീട്​ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും എല്ലാ കടകളും ഞായര്‍ ഒഴികെ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്​തിരുന്നു. ആഗസ്​റ്റ്​ അഞ്ചു മുതലാണ്​ നിയന്ത്രണങ്ങളില്‍ ഇളവ്​ ലഭിച്ചത്​. ജനസംഖ്യാടിസ്ഥാനത്തില്‍ പ്രതിവാര രോഗസ്ഥിരീകരണക്കണക്ക്​ നോക്കി നിയന്ത്രണം നടപ്പാക്കാന്‍ ആരംഭിച്ചതോടെ മിക്ക പ്രദേശങ്ങളിലും കടകള്‍ തുറക്കാന്‍ കഴിയാത്ത സാഹര്യമായെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച്‌​ കളക്​ടര്‍ക്ക്​ നിവേദനം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button