COVID 19KeralaNattuvarthaLatest NewsNews

‘പിൻവാതിൽ വഴി വാക്സിനേഷൻ’; വാക്‌സിന്‍ സ്വീകരിച്ചതിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചിന്ത ജെറോം

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നവരെന്ന നിലയില്‍ കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചാണ് കമ്മീഷന്‍ അംഗങ്ങളും ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചതെന്നും ചിന്ത ജെറോം പറഞ്ഞു

തിരുവനന്തപുരം: പിന്‍വാതില്‍ വഴി സഖാക്കള്‍ക്ക് വാക്സിന്‍ നല്‍കി വാക്സിന്‍ ക്ഷാമമുണ്ടാക്കുന്നുവെന്ന പ്രചാരണങ്ങള്‍ക്കെതിരെ യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളി എന്ന നിലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും കോവിഡ് വാക്സിനേഷന്‍ നല്‍കണമെന്നത് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമാണെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നവരെന്ന നിലയില്‍ കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചാണ് കമ്മീഷന്‍ അംഗങ്ങളും ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചതെന്നും ചിന്ത ജെറോം പറഞ്ഞു. കോവിഡ് വാക്സിന്‍ എടുത്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉയരുന്നത് കടുത്ത വ്യക്തിഹത്യയാണെന്നും ചിന്ത മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മുന്നണിപോരാളികൾക്ക് വാക്സിന്‍ നല്‍കുന്നതിന് പ്രായപരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ലെന്നും.അതിനാല്‍ മറിച്ചുള്ള പ്രചാരണങ്ങള്‍ എല്ലാം തെറ്റിധാരണ പരത്തുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും വേണ്ടിയാണെന്നും ചിന്ത ജെറോം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചിന്ത ജെറോം കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ചിന്ത വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ വലിയരീതിയിൽ പ്രചരിച്ചു. ഇതിനെതിരെ വൻ തോതിലുള്ള വിമർശനമാണ് ഉണ്ടായത്. 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കുന്നതെന്നും എന്നാല്‍ 34 വയസ് മാത്രമുള്ള ചിന്തയ്ക്ക് എങ്ങനെയാണ് വാക്സിന്‍ ലഭിച്ചതെന്നുമായിരുന്നു വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button