Latest NewsNewsWomenLife StyleHealth & Fitness

ആർത്തവത്തിന് മുമ്പുള്ള തലവേദന; അറിയാം ഈ കാര്യങ്ങൾ

ആർത്തവത്തിന് മുമ്പ് പലതരത്തിലുള്ള അസ്വസ്ഥകൾ അനുഭവപ്പെടാറുണ്ട്. തലവേദ​ന, വയറുവേദന, നടുവേദന, ക്ഷീണം ഇങ്ങനെ നിരവധി പ്രശ്നങ്ങൾ. ആർത്തവ സമയങ്ങളിൽ രണ്ട് തരത്തിലുള്ള തലവേദനകളാണ് ഉണ്ടാകുന്നത്. മെൻസ്ട്രൽ മൈഗ്രെയ്ൻ, ഹോർമോണൽ തലവേദന , ഈ രണ്ട് തലവേദനകളുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.

ആർത്തവ സമയത്ത് അല്ലെങ്കില്‍ ആര്‍ത്തവിരാമ കാലത്ത് തലവേദന ഉണ്ടാവുന്ന സ്വാഭാവികമാണ്. തലവേദന കൂടുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. മെൻസ്ട്രൽ മൈഗ്രെയ്നാണ് ഇന്ന് 60 ശതമാനം സ്ത്രീകളിലും കണ്ട് വരുന്നത്.

ഹോർമോണൽ തലവേദനയെ ചികിത്സിക്കാൻ കഫീൻ പാനീയങ്ങൾ കുടിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കഫീൻ വേദന കുറയ്ക്കുമെങ്കിലും ധാരാളം കഫീൻ ശരീരത്തിലെത്തുന്നത് ഉറക്കമില്ലായ്മ പോലുള്ള മറ്റ് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു.

ചോക്ലേറ്റ് കഴിക്കുന്നതും ഹോർമോൺ തലവേദനയുടെ അസ്വസ്ഥത ഇല്ലാതാക്കുന്നു. യോഗ, ധ്യാനം എന്നിവ ചെയ്യുന്നത് സമ്മർദ്ദം ഒഴിവാക്കുകയും തലവേദന ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button