Latest NewsNewsFootballSports

മെസ്സിയും എംബപ്പെയും വ്യത്യസ്ത തരത്തിലുള്ള താരങ്ങളാണ്: നെയ്മർ

ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സിയെയും പിഎസ് ജി താരം എംബപ്പെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് പിഎസ് ജി സൂപ്പർ താരം നെയ്മർ. രണ്ട് പേരും വ്യത്യസ്ത തരത്തിലുള്ള താരങ്ങളാണ്. മെസ്സിയാവട്ടെ താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഫുട്ബോൾ താരമാണെന്നും എംബപ്പെയ്ക്ക് ഏറ്റവും മികച്ച താരമാവാനുള്ള യാത്രയിൽ ആണെന്നും നെയ്മർ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് സെമി ബർത്തുറപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു നെയ്മർ.

‘എംബപ്പെ വളരെ വേഗതയേറിയ താരമാണ്. താരത്തിന്റെ വേഗത തനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പിഎസ് ജിയിൽ തന്റെ സന്തോഷത്തിന് കാരണം എംബപ്പെയാണ്. എനിക്ക് ഫ്രഞ്ച് ഭാഷയും അവിടുത്തെ സംസ്കാരത്തെയും തനത് രീതികളെയും കുറിച്ച് പറഞ്ഞു തന്നത് എംബപ്പെയാണ്’ നെയ്മർ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനെ തകർത്ത് പിഎസ് ജി സെമിയിൽ കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button