COVID 19KeralaNattuvarthaLatest NewsNews

ലോക്ക്ഡൗൺ പ്രമാണിച്ച് സംസ്ഥാനത്ത് കൂടുതൽ ദീർഘദൂര സർവ്വീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി

ബാ​ഗ്ലൂരിൽ നിന്നും എമർജൻസി ഇവാക്വേഷന് വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്ത് മെയ് എട്ട് മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ഇന്നും നാളെയും കൂടുതൽ ദീർഘ ദൂര സർവ്വീസുകൾ നടത്തും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നും നാളെയും വൈകുന്നേരങ്ങളിൽ ദീർഘദൂര യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലാണ് കൂടുതൽ സർവീസുകൾ നടത്തുന്നത്.

അതേസമയം, എല്ലാ യൂണിറ്റ് ഓഫീസർമാരും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി കൂടുതൽ സർവീസുകൾ നടത്തണമെന്ന് സി.എം.ഡി ബിജുപ്രഭാകർ നിർദ്ദേശം നൽകി. ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദ്ദേശ പ്രകാരം ബാ​ഗ്ലൂരിൽ നിന്നും എമർജൻസി ഇവാക്വേഷന് വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പിൻവാതിൽ വഴി വാക്സിനേഷൻ’; വാക്‌സിന്‍ സ്വീകരിച്ചതിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചിന്ത ജെറോം

ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സി തയ്യാറാണെന്നും ഇതിനായി ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസമാരെ അറിയിക്കണമെന്നും സി.എം.ഡി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button