COVID 19Latest NewsNewsIndiaInternational

ഒരു കോടി കടന്ന് സൗദി അറബിയയിലെ കോവിഡ് വാക്സിനേഷൻ; വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു

റിയാദ്: ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. നിലവില്‍ 587 വാക്‌സിന്‍ കേന്ദ്രങ്ങളിലായാണ് സൗദിയിൽ വാക്സിനേഷൻ നടത്തുന്നത്.

വാക്‌സിന്‍ സ്വീകരിക്കുന്നതിനായി എല്ലാവരും എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് പൊതുജനങ്ങളോടായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അടുത്തുള്ള വാക്‌സിന്‍ കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും, തിരക്ക് നിയന്ത്രിച്ച് അനുയോജ്യമായ സമയത്ത് വാക്സിനേഷനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും സ്വദേശികളും വിദേശികളും സിഹതീ ആപ്പ് ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button