COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം : കർണാടകയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു

ബംഗളൂരു : സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് കർണാടക സർക്കാർ. മെയ് 10 രാവിലെ ആറ് മണി മുതൽ മെയ് 24 രാവിലെ ആറ് മണിവരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്.

Read Also : ഉത്തർപ്രദേശിൽ ബൈക്കിൽ ആശുപത്രിയിലെത്തിച്ചാൽ ഇഡിയറ്റ്സ് ; കേരളത്തിലാണെങ്കിൽ നൻപൻ ഡാ : സന്ദീപ് ജി വാര്യർ

സംസ്ഥാനത്ത് ഏർപ്പെടുത്തിയ കർഫ്യൂ ഫലപ്രദമാവാതെ വന്നതോടെ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. മെയ് 10 മുതൽ 24 വരെ 14 ദിവസത്തേയ്ക്കായിരിക്കും ലോക്ഡൗൺ നടപ്പിലാക്കുക. ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും, ബാറുകളും, പബ്ബുകളും അടച്ചിടാനാണ് തീരുമാനം. പലചരക്ക് കടകൾക്കും പച്ചക്കറി കടകൾക്കും മറ്റ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും രാവിലെ ആറ് മണി മുതൽ 10 മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുവാദമുണ്ട്.

രാവിലെ പത്ത് മണിയ്ക്ക് ശേഷം ആരെയും പുറത്തിറങ്ങാൻ അനുവദിക്കില്ല. പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button