Latest NewsKeralaNews

സി.പി.എമ്മിന് തിരിച്ചടി, കേരള സര്‍വകലാശാല അദ്ധ്യാപക നിയമനത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി ഹൈക്കോടതി

തിരുവനന്തപുരം: കേരള സര്‍വകലാശാല 2017 ല്‍ വിജ്ഞാപന പ്രകാരം നടത്തിയ അദ്ധ്യാപക നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. വ്യത്യസ്ത വകുപ്പുകളിലെ തസ്തികകള്‍ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകള്‍ നിശ്ചയിച്ച് നടത്തിയ 58 അദ്ധ്യാപക നിയമനങ്ങളാണ് ഭരണഘടനാ വിരുദ്ധമെന്ന വാദം അംഗീകരിച്ച് കോടതി റദ്ദാക്കിയത്.

Read Also : പശ്ചിമ ബംഗാളില്‍ മമതയ്‌ക്കെതിരെ ജനരോഷം ആളിക്കത്തുന്നു, വന്‍ തിരിച്ചടിയായി സ്വന്തം പാര്‍ട്ടിക്കാരുടെ അക്രമം

വിവിധ വകുപ്പുകളെ ഒരു യൂണിറ്റായി കണക്കാക്കരുതെന്ന് മുന്‍പ് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. ഇത് മറികടന്ന് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ 2017 നവംബര്‍ 27ന് നിയമനം നടത്തി. ഇതിനെതിരെ അന്ന് അപേക്ഷകരായിരുന്ന ഡോ.ജി.രാധാകൃഷ്ണ പിളള, ഡോ.ടി. വിജയലക്ഷ്മി, സൊസൈറ്റി ഫോര്‍ സോഷ്യല്‍ സര്‍വൈലന്‍സ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജികളിലാണ് ഇന്ന് നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button