KeralaLatest NewsNews

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധം; നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അല്ലെങ്കിൽ അവർ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റെയ്‌നിൽ
കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: 18-45 വയസ് വരെയുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്‌സിൻ നൽകാൻ കഴിയില്ല. മറ്റു രോഗമുള്ളവർക്ക് മുൻഗണന; മുഖ്യമന്ത്രി

രാജ്യത്താകെ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. നാലു ലക്ഷത്തിൽപരം കേസുകളും നാലായിരത്തോളം മരണങ്ങളുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് ഉണ്ടായിരുന്ന എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന വ്യാപനം. ദേശീയതല വിദഗ്ധ സമിതികൾ ഉൾപ്പെടെ വിലയിരുത്തിയത് പരമാവധി രണ്ടര ലക്ഷത്തോളം കേസുകളാണ് കോവിഡ് ഉച്ചസ്ഥായിയിൽ എത്തുമ്പോൾ ഉണ്ടാവുക എന്നായിരുന്നു. എന്നാൽ ഇന്ത്യയിൽ 4 ലക്ഷവും കടന്ന് പ്രതിദിന കോവിഡ് കേസുകൾ മുന്നോട്ടു പോവുകയാണ്. ഈ ഒരു പശ്ചാത്തലം കൂടി കണക്കിലെടുത്താണ് കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച സംഭവം; സമയോചിതമായി പ്രവർത്തിച്ചവർക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

വാരാന്ത്യങ്ങളിലെ നിയന്ത്രണങ്ങളും രാത്രികാല നിയന്ത്രണവും കഴിഞ്ഞ കുറച്ചു നാളുകളായി നാം നടപ്പിലാക്കി വരുന്നുണ്ട്. ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പ്രാവർത്തികമാക്കാൻ ശ്രമിച്ചത്. എന്നാൽ ഇവ രണ്ടും കണക്കിലെടുക്കുമ്പോൾ ഏറ്റവും പ്രധാനം ജീവനുകൾ സംരക്ഷിക്കുക എന്നതാണ്. അതാണ് പ്രാഥമികമായ ഉത്തരവാദിത്വം. രോഗം കൂടുതലായി വ്യാപിക്കുമ്പോൾ മരണ സംഖ്യയും അതിനു ആനുപാതികമായി ഉയരും. രോഗികളുടെ എണ്ണം നമ്മുടെ നാട്ടിലെ ആരോഗ്യ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിലുമധികം ആയാൽ വലിയ വിപത്താകും സംഭവിക്കുക. അത്തരമൊരു സാഹചര്യം ഉരുത്തിരിയുന്നത് ഒഴിവാക്കാൻ ആണ് ലോക്ഡൗണിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഉടനെ തന്നെ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല. ഒരാഴ്ചയിൽ കൂടുതൽ സമയം ലോക്ക് ഡൗണിന്റെ ഗുണഫലം കാണുന്നതിനായി എടുക്കും. ലോക്ക് ഡൗണിനപ്പുറമുള്ള നിയന്ത്രണമാണ് ഓരോരുത്തരും പാലിക്കേണ്ടത്. സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ പോലീസ് നടപടി സ്വീകരിച്ചു കഴിഞ്ഞു. ഏകദേശം 25,000 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോ
ഗിച്ചത്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട മുതിർന്ന ഓഫീസർമാർ ഇതിന് നേതൃത്വം നൽകും.

Read Also: 18-45 വയസ് വരെയുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്‌സിൻ നൽകാൻ കഴിയില്ല. മറ്റു രോഗമുള്ളവർക്ക് മുൻഗണന; മുഖ്യമന്ത്രി

ലോക്ക് ഡൗൺ കാലത്ത് ചരക്ക് ഗതാഗതത്തിന് യാതൊരു തടസവും ഉണ്ടാകില്ല. എന്നാൽ ജനങ്ങളുടെ യാത്ര നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കും. ലോക്ക് ഡൗൺ കാലത്ത് ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ പോലീസിന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് പൊതുജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാ
ക്കുന്നതിനു വേണ്ടിയാണ്. അതുകൊണ്ടു തന്നെ ഈ നടപടികളുമായി പൂർണമായും എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വീട്ടിനകത്ത് രോഗപകർച്ചയ്ക്ക് സാധ്യത കൂടുതൽ; രോഗികളുടെ എണ്ണം ഉയർന്നാൽ മരണസംഖ്യയും ഉയരുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments


Back to top button