CricketLatest NewsNewsSports

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന്റെ സൂചന നൽകി ഡിവില്ലേഴ്‌സ്

2021 ടി20 ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എ ബി ഡിവില്ലേഴ്‌സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലിൽ മികച്ച ഫോമിലാണ് താരം കളിക്കുന്നത്. അതേസമയം, താരം താൻ ഇപ്പോഴത്തെ ദേശീയ മുഖ്യ കോച്ച് മാർക്ക് ബൗച്ചറുമായി തന്റെ മടങ്ങി വരവിന്റെ ചർച്ച നടത്തിയിരുന്നതായി ഡിവില്ലേഴ്‌സ് വ്യക്തമാക്കി.

വെസ്റ്റിൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലൂടെയാണ് ഡിവില്ലേഴ്‌സ് വീണ്ടും ദക്ഷിണാഫ്രിക്കൻ ജേഴ്‌സിയണിയുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ, മുൻ ദേശീയ ടീം നായകനും നിലവിലെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കൻഡയറക്ടറുമായ ഗ്രെയിം സ്മിത്ത് അതിനുള്ള സൂചനകൾ നൽകുകയും ചെയ്തിരുന്നു.

ഇതുവരെ ചർച്ച നടത്തിട്ടില്ലെങ്കിലും ഐപിഎല്ലിനിടെ അതുണ്ടാവുമെന്ന് എ ബി ഡി പറഞ്ഞു. തന്നോട് ബൗച്ചർ കഴിഞ്ഞ വർഷം തനിക്ക് ലോകകപ്പ് കളിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്നും എ ബി ഡി വ്യക്തമാക്കി. തനിക്ക് കളിക്കാൻ താൽപര്യമുണ്ടെന്ന് അന്ന് അറിയിച്ചെങ്കിലും ഐപിഎല്ലിന് ശേഷം ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുവാൻ താനും ബൗച്ചറും കൂടിക്കാഴ്ച നടത്തുമെന്നും എ ബി ഡിവില്ലേഴ്‌സ് കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button