COVID 19Latest NewsIndiaNews

കോവിഡിനെതിരെയുള്ള യുദ്ധത്തിൽ എംകെ സ്റ്റാലിൻ സര്‍ക്കാരിനോട് സഹകരിക്കൂ; തമിഴ് ജനതയോട് ഖുശ്ബു

ചെന്നൈ : തമിഴ്‌നാട്ടില്‍ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളോട് സ്റ്റാലിന്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാവും, നടിയുമായ ഖുശ്ബു സുന്ദര്‍. രണ്ടാഴ്ച്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.

”കൊവിഡ് വ്യാപനം തരണം ചെയ്യാന്‍ ശ്രീ എംകെ സ്റ്റാലിന്റെ സര്‍ക്കാരിനോട് സഹകരിക്കൂ എന്ന് ഞാന്‍ തമിഴ്‌നാട്ടിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കൊവിഡുമായുള്ള യുദ്ധം സര്‍ക്കാര്‍ ഒറ്റക്ക് നടത്തേണ്ടതല്ല. നമ്മളും അതില്‍ മുഖ്യ പങ്കാളികളാണ്. നമ്മുടെ ഭാഗം നമുക്ക് ചെയ്യാം. ഓരോ തുള്ളി ചേര്‍ന്നാണല്ലോ സമുദ്രം ഉണ്ടാകുന്നത്”- ഖുശ്ബു ട്വീറ്റ് ചെയ്തു.

 

മെയ് പത്തിന് പുലര്‍ച്ചെ നാല് മുതല്‍ മെയ് 24 പുലര്‍ച്ചെ നാല് വരെയാണ് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍. കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 26,465 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ്-19 രോഗികള്‍ 13,23,965 ആയി. ചെന്നൈയില്‍ മാത്രം ഇന്നലെ 6738 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button