Latest NewsNewsIndia

സൈനികനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തിരിക്കുന്നു കേരള പോലീസ്, എന്തിനായിരുന്നു പിണറായി സാര്‍ ഈ ക്രൂരത: ഖുഷ്ബു

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്വീറ്റുമായി ദേശീയ വനിതാ കമ്മീഷന്‍ അംഗവും നടിയുമായ ഖുഷ്ബു സുന്ദര്‍. കൊല്ലം കൊട്ടിയത്ത് പൊലീസുകാര്‍ സൈനികനെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്. ഒരു സൈനികനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തിരിക്കുന്നു കേരള പോലീസ്. മദ്രാസ് റെജിമെന്റിലെ നായിക് കിരണ്‍ കുമാറിനെ ഇത്തരത്തില്‍ ക്രൂരമായ രീതിയിലാണ് കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Read Also: തലസ്ഥാനത്ത് ലഹരിവേട്ട: യുവാവ് അറസ്റ്റിൽ

എന്തുകൊണ്ടാണ് ഈ ക്രൂരത, പിണറായി വിജയന്‍ സാര്‍? ട്വിറ്ററില്‍ പിണറായി വിജയനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ഖുശ്ബുവിന്റെ പോസ്റ്റ്. കിരണ്‍ കുമാറിന്റെയും പിതാവിന്റെയും കൈകെട്ടിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കിരണ്‍ കുമാര്‍ ഉള്‍പ്പെട്ട പരാതി അന്വേഷിക്കാന്‍ എത്തിയപ്പോല്‍ തങ്ങളെ അവര്‍ അക്രമിച്ചു എന്നായിരുന്നു പോലീസിന്റെ ഭാഷ്യം. എന്നാല്‍ പോലീസ് സൈനികനെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന് കുടുംബം ആരോപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button