KeralaLatest NewsNews

വിദേശത്ത് എടുത്ത വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കാൻ വിദേശത്ത് തന്നെ പോകേണ്ടി വരും; മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് എടുത്ത വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ വിദേശത്ത് തന്നെ പോകേണ്ടി വരും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയ്ക്ക് അതിർത്തി വിട്ട് പോകാൻ ഇപ്പോൾ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഇ-പാസ് നല്‍കുന്ന കേരള പൊലീസിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താൻ എല്ലാ നടപടിയും സ്വീകരിച്ചതായും അദ്ദേഹം ഉറപ്പ് നൽകി. മൂന്ന് – നാല് ദിവസത്തേക്കുള്ള ഓക്‌സിജൻ ആവശ്യത്തിന് കരുതലുണ്ട്. എന്നാൽ ചില സ്ഥലത്ത് ചില ആശുപത്രികൾ സംവിധാനവുമായി ബന്ധപ്പെടാതെ നിൽക്കുന്നുണ്ട്. അവർ പെട്ടെന്നാണ് ആവശ്യം പറയുന്നത്. ഓക്‌സിജൻ വലിയ അളവിൽ വേണ്ടി വരും. ഇതിനുള്ള നടപടി എടുക്കുന്നുണ്ട്.

Read Also: അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപന സാധ്യത കൂടുതൽ; പരിശോധനയിൽ നിന്നും ഒഴിഞ്ഞു മാറാൻ ആരെയും അനുവദിക്കരുതെന്ന് നിർദ്ദേശം

ഓക്‌സിജൻ ആവശ്യമെന്ന് പറയുന്നത് രോഗികളുടെ വർധനവുണ്ടാവുമ്പോൾ സ്റ്റോക്ക് ചെയ്യാനാണ്. ഇപ്പോൾ പരിഭ്രാന്തിയുടെ അവസ്ഥയില്ല. ഓക്‌സിജൻ ലഭ്യത വർധിപ്പിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. പലരും ഓക്‌സിജൻ കൂടുതൽ വേണമെന്ന് ആവശ്യപ്പെടും. അത് മെറിറ്റ് അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button