Latest NewsNewsIndia

സച്ചിദാനന്ദന് പിന്തുണയുമായി ശശി തരൂർ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യെ വി​മ​ര്‍​ശി​ച്ച്‌ പോ​സ്റ്റി​ട്ട​തി​ന് ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ച്ചി​ദാ​ന​ന്ദ​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ ഫേ​സ്ബു​ക്ക് ന​ട​പ​ടി​ക്കെ​തി​രേ ശ​ശി ത​രൂ​ര്‍ എം​പി രം​ഗ​ത്ത്. ഇ​ത് നി​ന്ദ്യ​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് സ​ച്ചി​ദാ​ന​ന്ദ​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​മ​ര്‍​പ്പി​ച്ച്‌ ത​രൂ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ന​മ്മു​ടെ രാ​ഷ്ട്രീ​യ​ത്തി​ന് സെ​ന്‍​സെ​ര്‍​ഷി​പ്പ് ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക​മ്യൂ​ണി​റ്റി സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ലം​ഘി​ച്ച​തി​നാ​ണ് സ​ച്ചി​ദാ​ന​ന്ദി​ന്‍റെ അ​ക്കൗ​ണ്ട് വി​ല​ക്കി​യ​തെ​ന്നാ​ണ് ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​വ​രം.

Also Read:രാജ്യത്തെ 14 കോടി കര്‍ഷകര്‍ക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്; പിഎം കിസാന്‍ സമ്മാന്‍ നിധി 2000 രൂപ അക്കൗണ്ടിലേയ്ക്ക്

വെ​ള്ളി​യാ​ഴ്ച​യാ​ണ് വി​ല​ക്ക് വ​ന്ന​ത്. കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച്‌ പോ​സ്റ്റ് ചെ​യ്ത​തി​നാ​ണ് വി​ല​ക്കെ​ന്ന് സ​ച്ചി​ദാ​ന​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു. വി​ദ്വേ​ഷ​പ​ര​മാ​യ ഉ​ള്ള​ട​ക്ക​മു​ള്ള​ത​ല്ല വി​ഡി​യോ​യെ​ന്നും താ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ബി​ജെ​പി​യു​ടെ വി​മ​ര്‍​ശ​ക​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് ക​രു​തു​ന്ന​താ​യും സ​ച്ചി​ദാ​ന​ന്ദ​ന്‍ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ര്‍​ക്കാ​റും ഫേ​സ്ബു​ക്കും ധാ​ര​ണ​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments


Back to top button