COVID 19Latest NewsKeralaNattuvarthaNews

‘മാധ്യമപ്രവർത്തകർ മുന്നണിപോരാളികളാണ്, വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം’; വി, മുരളീധരൻ

രാജ്യത്ത് ഏതാണ്ട് 12 സംസ്ഥാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മാദ്ധ്യമ പ്രവർത്തകർ മുന്നണിപ്പോരാളികൾ ആണെന്നും അവരെ കോവിഡ് വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇതിനായി കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, സർക്കാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. രാജ്യത്തെ പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ മാധ്യമപ്രവർത്തകരെ മുന്നണിപ്പോരാളികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം യുദ്ധ സമാനമാണെന്നും യുദ്ധരംഗത്ത് ജീവന്‍ പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകിയേ മതിയാവു എന്നും മാതൃഭൂമി ന്യൂസിലെ വിപിന്‍ ചന്ദിന്‍റെ കോവിഡ് മരണത്തിന്റെ പശ്ചാത്തലത്തിൽ വി.മുരളീധരൻ പറഞ്ഞു.

വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

മാതൃഭൂമി ന്യൂസിലെ വിപിന്‍ ചന്ദിന്‍റെ അകാലവിയോഗത്തെക്കുറിച്ച് മാധ്യമസുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്സീന്‍ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നറിഞ്ഞത്. കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.

കോവിഡ്; രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് സ്വർണ്ണം നേടിയ രണ്ട് പേർ ഒരേ ദിവസം അന്തരിച്ചു

രാജ്യത്ത് ഏതാണ്ട് 12 സംസ്ഥാനങ്ങള്‍, ( മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാ‍ടക, തമിഴ്‌നാട്, ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാര്‍, ഡല്‍ഹി, പഞ്ചാബ്, പശ്ചിമബംഗാള്‍, ഗോവ, മണിപ്പൂര്‍) മാധ്യമപ്രവര്‍ത്തകരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശരിയായ വിവരകൈമാറ്റം കോവിഡ് പോരാട്ടത്തില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തനവും. ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്. യുദ്ധരംഗത്ത് ജീവന്‍ പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂ. ഇക്കാര്യത്തില്‍ വീഴ്ചവരുത്തരുതെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button