Latest NewsNewsIndia

ഉറങ്ങിക്കിടന്ന എട്ടു​വയസുകാരിയെ പുലി കടിച്ചുകൊന്നു

സൂറത്ത്​: ഗുജറാത്തിൽ മാതാപിതാക്കൾക്കൊപ്പം വീടിന്‍റെ ടെറസിൽ കിടന്നുറങ്ങിയ എട്ടു​വയസുകാരിയെ പുലി കടിച്ചുകൊന്നു. അമ്രേലി ജില്ലയിൽ നെസ്​ദി താലൂക്കിലാണ്​ ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. കാർഷിക തൊഴ​ിലാളികളായ മാതാപിതാക്കളുടെ മകളായ പായൽ ദേവകയാണ്​ ​ദാരുണമായി െകാല്ലപ്പെട്ടത്​.

അഞ്ച്​ സഹോദരങ്ങൾക്കും മാതാപിതാക്കൾക്കൊപ്പം വയലിന്​ നടുവിലെ കോ​േട്ടജിന്‍റെ ടെറസിൽ കിടന്നുറങ്ങുകയായിരുന്നു പെൺകുട്ടി. മരത്തിലൂടെ വലിഞ്ഞുകയറി ടെറസിലേക്ക്​ ചാടിക്കയറിയ പുലി പെൺകുട്ടിയുടെ കഴുത്തിൽ കടിച്ചെടുത്ത്​ താഴേക്ക്​ ചാടുകയായിരുന്നു ഉണ്ടായത്. പെൺകുട്ടിയുടെ കരച്ചിൽ ​േകട്ട്​ ഉണർന്ന പിതാവ്​ പിന്തുടർന്നെങ്കിലും പുലി 80 മീറ്ററോളം കുട്ടിയെ എടുത്തു​െകാണ്ടുപോയി ഉപേക്ഷിക്കുകയുണ്ടായി. കുട്ടിയുടെ കഴുത്തിൽ മാരക പരിക്കേറ്റതിനാൽ ആശുപത്രിയിലെത്തിക്കുന്നതിന്​ മുമ്പുതന്നെ മരിച്ചതായി വനം വകുപ്പ്​ അധികൃതർ പറയുകയുണ്ടായി.

പെൺകുട്ടിയുടെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം വീട്ടുകാർക്ക്​ നൽകി. പുലിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button