Latest NewsNewsIndia

27 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിട്ടു; കോവിഡിനെതിരെ ഒറ്റക്കെട്ടായി രാജ്യം

ഡല്‍ഹിയിലെ രോഗവ്യാപനത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാട്ടം തുടരുന്നു. രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയില്ലെങ്കിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിട്ടുകൊണ്ടാണ് രാജ്യം ശക്തമായി പ്രതിരോധം തീര്‍ത്തത്. ഇതിന്റെ ഭാഗമായി 27 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് അടച്ചിട്ടിരിക്കുന്നത്.

Also Read: മലപ്പുറത്ത് പോലീസ് അടച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു; മെമ്പര്‍ക്കെതിരെ കേസ്

രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളും രൂക്ഷമാകാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളും ഒരുപോലെ അടച്ചില്‍ തീരുമാനത്തിലേയ്ക്ക് കടന്നിരുന്നു. രാജ്യം വീണ്ടുമൊരു ലോക്ക് ഡൗണിലേയ്ക്ക് പോകും മുന്‍പ് തന്നെ സംസ്ഥാനങ്ങള്‍ പോരാട്ടം ഏറ്റെടുത്തുവെന്നത് ശുഭസൂചന തന്നെയാണ് നല്‍കുന്നത്. ദക്ഷിണേന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചില സംസ്ഥാനങ്ങള്‍ കോവിഡ് വ്യാപനം കുറയാത്തതിനെ തുടര്‍ന്ന് നേരത്തെ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കാലയളവ് നീട്ടുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ രോഗവ്യാപനത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 71.75 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button