COVID 19Latest NewsIndia

ആശ്വാസമായി രാജ്യത്ത് കോ​വി​ഡി​ന് നേ​രി​യ കു​റ​വ്: രോഗമുക്തി കൂടുതൽ

യഥാര്‍ഥ വൈറസിനേക്കാള്‍ അപകടകരമാണെന്നും വാക്‌സീന്‍ സുരക്ഷയെ പോലും മറികടന്നേക്കും എന്നു സൂചിപ്പിക്കുന്നതാണ് 'വേരിയന്റ് ഓഫ് കണ്‍സേണ്‍' എന്ന ലേബല്‍.

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,66,161 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പു​തി​യ​താ​യി 3,53,818 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,754 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,46,116 ആ​യി ഉ​യ​ര്‍​ന്നാ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അതേസമയം തീവ്രവ്യാപനശേഷി ഉണ്ടെങ്കിലും ‘വേരിയന്റ് ഓഫ് കണ്‍സേണ്‍’ എന്ന പട്ടികയില്‍ ഡബ്ല്യുഎച്ച്‌ഒ ഇതുവരെ ഇന്ത്യന്‍ വകഭേദത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. യഥാര്‍ഥ വൈറസിനേക്കാള്‍ അപകടകരമാണെന്നും വാക്‌സീന്‍ സുരക്ഷയെ പോലും മറികടന്നേക്കും എന്നു സൂചിപ്പിക്കുന്നതാണ് ‘വേരിയന്റ് ഓഫ് കണ്‍സേണ്‍’ എന്ന ലേബല്‍.

യുഎസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബി.1.617 വകഭേദത്തെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞു. കോവിഡ് വ്യാപനം അവസാനിച്ചു എന്ന രീതിയിലുള്ള ആളുകളുടെ പെരുമാറ്റമാണ് ഈ സാഹചര്യത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത് എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button