KeralaLatest NewsNews

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കോവിഡ് രോഗവ്യാപനം

 

തിരുവനന്തപുരം: സംസ്ഥാനത്ത് 50% മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 72 പഞ്ചായത്തുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 300 ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളം ജില്ലയില്‍ 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള 19 പഞ്ചായത്തുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also :സ്വന്തം രാഷ്ട്രീയം പ്രദർശിപ്പിച്ച് സന്നദ്ധ പ്രവർത്തനം പാടില്ല; സേവാഭാരതിയ്‌ക്കെതിരെ മുഖ്യമന്ത്രി

അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചാല്‍ നേരിയ കുറവ് ഉണ്ടായതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നുതന്നെ തുടരുകയാണ്. മറ്റ് ജില്ലകളില്‍ രോഗനിരക്ക് പതുകെ ക കുറഞ്ഞുവരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഓക്സിജന്‍ വേസ്റ്റേജ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ഓക്സിജന്‍ പ്ലാന്റുകള്‍ കൂടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button