KeralaLatest NewsNews

കോവിഡ് പ്രതിരോധം: തിരുവനന്തപുരത്ത് ഏഴു ചികിത്സാ കേന്ദ്രങ്ങൾ കൂടി തുറക്കുമെന്ന് ജില്ലാ കളക്ടർ

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആറു ഡൊമിസിലിയറി കെയർ സെന്ററുകളും ഒരു സി.എഫ്.എൽ.ടി.സിയും കൂടി തുറക്കാൻ തീരുമാനം. ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി കെട്ടിടങ്ങൾ ഏറ്റെടുത്തതായും കളക്ടർ വ്യക്തമാക്കി.

Read Also: കേരളാ- ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കാഞ്ഞിരംകുളം പഞ്ചായത്തിൽ കെ.എൻ.എം. ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ്, തിരുപുറം പഞ്ചായത്തിൽ തിരുപുറം ഗവൺമെന്റ് സ്‌കൂൾ, അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ്, വാമനപുരം പഞ്ചായത്തിൽ മുളവന വി.എച്ച്.എസ്.എസ്, ചെമ്മരുതി പഞ്ചായത്തിൽ പാലച്ചിറ വട്ടപ്ലാമൂട് സ്റ്റാവിയ ലൈഫ് കെയർ ആശുപത്രിക്കു പിന്നിലായി സുരേന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം, ഇലകമൺ പഞ്ചായത്തിൽ വി.കെ.സി.ടി. എൻജിനീയറിങ് കോളജിന്റെ മെൻസ് ഹോസ്റ്റൽ എന്നിവയാണു ഡൊമിസിലിയറി കെയർ സെന്ററുകളാക്കാൻ ഏറ്റെടുത്തത്. ഇവിടങ്ങളിലെല്ലാം കൂടി 310 കിടക്കകൾ സജ്ജീകരിക്കാനാകുമെന്നാണ് വിലയിരുത്തൽ.

Read Also: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തം; ഗൗരവം മനസിലാക്കിയ ജനങ്ങള്‍ ക്രിയാത്മകമായി പ്രതികരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

കോട്ടുകാൽ പഞ്ചായത്തിലെ പുളിങ്കുടി റോസ മിസ്റ്റിക്ക റിസൻഷ്യൽ സ്‌കൂളിലാണ് സി.എഫ്.എൽ.ടി.സി. സജ്ജീകരിക്കുക. ഇവിടെ 125 കിടക്കകൾ സജ്ജമാക്കാൻ സൗകര്യമുണ്ട്. മാറനല്ലൂർ പഞ്ചായത്തിൽ പങ്കജകസ്തൂരി എൻജിനീയറിങ് കോളജിന്റെ കെട്ടിടം നേരത്തേ സി.എഫ്.എൽ.ടി.സിക്കായി ഏറ്റെടുത്തിരുന്നു. ഇവിടെ പഞ്ചായത്തിന്റെ ആവശ്യപ്രകാരം ഡൊമിസിലിയറി കെയർ സെന്റർ ആരംഭിക്കും. ഏറ്റെടുത്ത കേന്ദ്രങ്ങളിൽ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാൻ അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ കളക്ടർ ചുമതലപ്പെടുത്തി.

Read Also: 27 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിട്ടു; കോവിഡിനെതിരെ ഒറ്റക്കെട്ടായി രാജ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button