KeralaLatest NewsNews

ഡെ​ങ്കി​പ്പ​നി ഭീതി; 14 പേർക്ക് രോഗം ബാധിച്ചു

വ​ട​ക​ര: മ​ണി​യൂ​രി​ൽ കോ​വി​ഡ് പ​ട​രു​ന്ന​തി​നി​ടെ ഡെ​ങ്കി​പ്പ​നി​യും ക​ണ്ടു​തു​ട​ങ്ങി​യ​തോ​ടെ ജ​നം ആ​ശ​ങ്ക​യി​ൽ ആയിരിക്കുന്നു. ര​ണ്ടാ​ഴ്ച​ക്കി​ടെ 14 പേ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 30നും 50 ​ശ​ത​മാ​ന​ത്തി​നു​മി​ട​യി​ലാ​ണ് ഉള്ളത്. ഇ​തി​നി​ട​യി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ലെ 18ാം വാ​ർ​ഡി​ൽ 11 പേ​ർ​ക്കും 20ാം വാ​ർ​ഡി​ൽ ര​ണ്ടു പേ​ർ​ക്കും വാ​ർ​ഡ് മൂ​ന്നി​ൽ ഒ​രാ​ൾ​ക്കും ഡെ​ങ്കി​പ്പ​നി ബാ​ധിച്ചിരിക്കുന്നത്.

ഡെ​ങ്കി​പ്പ​നി ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആരംഭിച്ചിരിക്കുന്നു. ആ​രോ​ഗ്യ​വ​കു​പ്പ്, ആ​ശ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ഉ​റ​വി​ട ന​ശീ​ക​ര​ണം, കൊ​തു​കി​െൻറ സാ​ന്ദ്ര​ത പ​ഠ​നം, വീ​ടി​ന​ക​ത്ത് മ​രു​ന്ന് ത​ളി​ക്ക​ൽ, കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​ന് ഫോ​ഗി​ങ്, ബോ​ധ​വ​ത്​​ക​ര​ണ നോ​ട്ടീ​സ് വി​ത​ര​ണം എ​ന്നി​വ നടത്തുകയുണ്ടായി. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​ടി. ശോ​ഭ​ന, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ബാ​ബു, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി.​കെ. ഷി​ന്ദു, കെ. ​രാ​ജേ​ഷ്, വി.​എ​സ്. റെ​ജി, അ​മൃ​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ലോ​ക്ഡൗ​ൺ കാ​ല​ത്ത് കു​ടും​ബ​സ​മേ​തം വീ​ട്ടി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി കൊ​തു​ക് മു​ട്ട​യി​ട്ട് വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കേണ്ടതുണ്ട്. കോ​വി​ഡ് വൈ​റ​സ് ബാ​ധ​ക്ക് ഒ​പ്പം ഡെ​ങ്കി വൈ​റ​സ് ബാ​ധ​യു​മു​ണ്ടാ​യാ​ൽ അ​പ​ക​ട​സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും ആ​യ​തി​നാ​ൽ ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​ൽ പൊ​തു​സ​മൂ​ഹം അ​തി​ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​രാ​ജേ​ഷ് ശ്രീ​ധ​ര​ൻ അ​റി​യി​ച്ചു.

 

shortlink

Related Articles

Post Your Comments


Back to top button