Latest NewsKeralaNews

അനാവശ്യമായി പുറത്തിറങ്ങരുത്; ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗൺ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണം ശക്തമായി നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ജനം ക്രിയാത്മകമായി പ്രതികരിക്കുന്നുവെന്നും ബഹുജനത്തിൽ നിന്ന് വലിയ സഹകരണം കിട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ആരോഗ്യ പ്രവർത്തകരുടെ കുറവ് ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി; കൂടുതൽ താത്ക്കാലിക നിയമനങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി

നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും സംസ്ഥാനത്ത് അവശ്യ സേവനങ്ങൾ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. മരണം പോലുള്ള കാര്യങ്ങൾക്ക് അനുമതി നൽകാൻ സംവിധാനമുണ്ട്. അവശ്യ സാധനം വാങ്ങാൻ പുറത്തിറങ്ങാം. എന്നാൽ ഈ ഇളവ് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്നലെ 16,878 പൊലീസുകാരെയും ഇന്ന് 25,000 പേരെയും നിരത്തിൽ നിയോഗിച്ചു. ലോക്ക് ഡൗൺ നിയന്ത്രണം നടപ്പിലാക്കാൻ മുന്നിൽ നിൽക്കുന്ന പോലീസുകാരിൽ പലരും രോഗബാധിതരാകുന്നുണ്ട്. നിലവിൽ 1259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതർ. പരമാവധി പേരും വീടുകളിലാണ് കഴിയുന്നത്. അവർക്ക് വൈദ്യ സഹായം എത്തിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം കൊച്ചി നഗരങ്ങളിൽ പൊലീസുകാർക്ക് പ്രത്യേക സിഎഫ്എൽടിസികൾ ഒരുക്കി. മറ്റ് ജില്ലകളിൽ ആവശ്യമുണ്ടെങ്കിൽ ഈ സൗകര്യം ഒരുക്കാൻ നിർദ്ദേശം നൽകി. കൊവിഡ് ഒന്നാം തരംഗത്തിൽ രോഗം പടരാതെ നോക്കുകയും രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചത് കൊണ്ടാണ് രോഗബാധ 11 ശതമാനം പേരിൽ ഒതുക്കാനും മരണനിരക്ക് കുറഞ്ഞ തോതിൽ നിലനിർത്താനുമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button