KeralaLatest NewsNews

ടിവി തോമസുമായി പിരിയേണ്ടിയിരുന്നില്ല’; തടവറയിലെ പ്രണയവും വിവാഹവും പിന്നെ വേർപിരിയലും, സംഭവബഹുലം ഗൗരി അമ്മയുടെ പ്രണയം

പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കിടക്കുമ്പോഴാണ് മതിലുകൾക്ക് ഇരുവശത്തു നിന്നും കത്തുകൾ കൈമാറി ഇരുവരും പ്രണയിച്ച് തുടങ്ങിയത്

ആലപ്പുഴ: കേരള രാഷ്ട്രീയ ചരിത്രത്തിലെ പെൺകരുത്ത് എന്ന രീതിയിലായിരുന്നു ഏവരും കെ ആർ ഗൗരിയമ്മയെ നോക്കികണ്ടിരുന്നത്. തീപ്പൊരി നേതാവായ ഗൗരിയമ്മയെ ഗൗരവക്കാരിയായും തന്റേടിയായും മാത്രമാണ് പുറംലോകം കണ്ടിട്ടുള്ളതെങ്കിലും ആ മനസിൽ മൊട്ടിട്ട പ്രണയം സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം അഘോഷിക്കപ്പെട്ട ഒന്നായിരുന്നു. ജയിലിൽ മൊട്ടിട്ട പ്രണയവും മന്ത്രിമന്ദിരത്തിൽ വെച്ച് നടത്തിയ വിവാഹവും പിന്നീട് ദാമ്പത്യബന്ധത്തിൽ വന്ന വിള്ളലുമെല്ലാം ഗൗരിയമ്മ തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണു.

Also Read:ധീരയായ പോരാളിയും സമർത്ഥയായ ഭരണാധികാരിയും; ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി

പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കിടക്കുമ്പോഴാണ് മതിലുകൾക്ക് ഇരുവശത്തു നിന്നും കത്തുകൾ കൈമാറി ഇരുവരും പ്രണയിച്ച് തുടങ്ങിയത് എന്ന് ഗൗരി അമ്മ തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. 1957ല്‍ ഒന്നാം ഐക്യകേരള മന്ത്രിസഭയില്‍ ഇരുവരും മന്ത്രിയായി. ഇതോടെ പ്രണയത്തിനു ആക്കം കൂടി. എന്നും കാണാനും സംസാരിക്കാനും കഴിഞ്ഞതോടെ തമ്മിലുള്ള അടുപ്പം വർധിച്ചു. പ്രണയം അസ്തിക്ക് പിടിച്ചെന്ന് മനസിലാക്കിയ പാർട്ടി തന്നെ ഒടുവിൽ മുൻകൈ എടുത്ത് മന്ത്രിമന്ദിരത്തിൽ വെച്ച് വിവാഹം നടത്തി. രണ്ടു കാറിലാണ് സെക്രട്ടേറിയറ്റില്‍ പോകുന്നതെങ്കിലും ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ ഒരു കാറില്‍ ഒരുവീട്ടിലേക്ക്, ഇതായിരുന്നു ശീലം.

പലതരത്തില്‍, രാഷ്ട്രീയേതരമായും വിയോജിപ്പുകളും തര്‍ക്കങ്ങളുമുണ്ടായിരുന്നെങ്കിലും 1967 വരെ ആ ബന്ധത്തിനു കോട്ടം തട്ടിയിരുന്നില്ല. പക്ഷേ, സി.പി.ഐ-സി.പി.എം. പോര് മൂത്തതിനൊപ്പം ആ ബന്ധത്തിലും വിള്ളല്‍ വര്‍ധിച്ചു. പാർട്ടി അകൽച്ച കൂടാതെ മറ്റ് ചില വിയോജിപ്പുകളും ഇരുവരെയും തമ്മിലകറ്റി. എത്ര അകന്നാലും അവർ തമ്മിലുള്ള പ്രണയത്തിനു മാറ്റമുണ്ടായിരുന്നില്ല. മനസിൽ പൂത്തുലഞ്ഞ് നിന്നിരുന്ന പ്രണയത്തിനു അന്ത്യമില്ലായിരുന്നുവെന്ന് ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ട്.

‘Also Read:കാടും കടന്ന് കോവിഡ് ; ആദിവാസി ഊരുകളിലും രോഗികൾ പെരുകുന്നു

ഒത്തിരി വേദനയും ഇത്തിരി സന്തോഷവും തന്ന ബന്ധമായിരുന്നു അത്. ദാമ്പത്യം തകര്‍ന്നതില്‍ ടിവി തോമസിന്റെ സുഹൃത്തുകള്‍ക്കും പങ്കുണ്ട്. പിരിയേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. ഞാന്‍ അല്‍പം വിധേയയാകേണ്ടതായിരുന്നുവോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. കല്ല്യാണം കഴിഞ്ഞ് ടിവിക്ക് അങ്ങോട്ട് ചെലവിന് കൊടുത്തിട്ടുള്ളതല്ലാതെ അയാള്‍ എനിക്കൊന്നും ചെയ്തിട്ടില്ല. ടി.വി കാന്‍സര്‍ ബാധിതനായി ബോംബെ ടാറ്റ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ കാണാന്‍ പോകണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി രണ്ടായി പിരിഞ്ഞിരിക്കുകയല്ലേ, പോകേണ്ട എന്നാണ് പറഞ്ഞത്. അവസാനം പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് രണ്ടാഴ്ചത്തേക്ക് പോകാന്‍ അനുമതി തന്നു. ഞാന്‍ മടങ്ങിപ്പോരുമ്പോള്‍ ടി.വി കരഞ്ഞു. എനിക്ക് കരച്ചില്‍ വന്നില്ല. പിന്നീട് കാണുന്നത് മരിച്ചുകഴിഞ്ഞ് മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരുമ്പോഴാണ്. അപ്പോഴും എനിക്ക് കരച്ചില്‍ ഉണ്ടായില്ല. പക്ഷെ ഉള്ളില്‍ ദുഃഖമുണ്ടായിരുന്നു. ‘- ടി വി തോമസിനെ കുറിച്ച് ഒരിക്കൽ ഗൗരിയമ്മ പറഞ്ഞതിങ്ങനെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button