CricketLatest NewsNewsSports

ഇംഗ്ലണ്ട് താരങ്ങൾ ഐപിഎല്ലിന് ഉണ്ടാവില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്

ഐപിഎൽ 14-ാം സീസൺ പുനരാരംഭിച്ചാൽ ഇംഗ്ലണ്ട് താരങ്ങൾ പങ്കെടുക്കില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ആഷ്‌ലി ജൈൽസ്. നേരത്തെ ഷൊഡ്യുൾ ചെയ്ത അന്താരാഷ്ട്ര മത്സരങ്ങൾ മാറ്റി വെച്ച് താരങ്ങൾ ഐപിഎല്ലിൽ ഉണ്ടാകില്ലെന്ന് ആഷ്‌ലി ജൈൽസ് പറഞ്ഞു. ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇംഗ്ലണ്ടിന്റെ ഐപിഎൽ കളിക്കുന്ന താരങ്ങൾക്ക് വിശ്രമം നൽകുവാൻ ബോർഡ് അനുമതി നൽകിയിരുന്നു.

എന്നാൽ നാട്ടിലെത്തിയ ഇംഗ്ലണ്ട് താരങ്ങൾക്ക് വിശ്രമം അനുവദിക്കില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇംഗ്ലണ്ട് താരങ്ങൾ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിട്ട് നിന്ന് മറ്റൊരു രാജ്യത്തെ ടി20 ലീഗ് കളിക്കാൻ പോകുന്നതിൽ വലിയ അതൃപ്തിയാണ് രാജ്യത്തിനകത്ത് തന്നെ ഉയരുന്നത്. അതിനാൽ തന്നെ ഇനിയും താരങ്ങൾക്ക് ഇളവ് നൽകി സ്ഥിതി കൂടുതൽ വഷളാക്കേണ്ടെന്നാണ് ബോർഡിൻറെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button