NewsFootballSports

യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ക്വാഡാണ് സിറ്റിക്കുള്ളത്: സോൾഷ്യാർ

പ്രീമിയർ ലീഗിലും യൂറോപ്പ ലീഗിലും തുടരെ തുടരെ മത്സങ്ങൾ ആയതിനാലാണ് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയതായിരുന്നു ലെസ്റ്റർ സിറ്റിയോട് പരാജയപ്പെടാനുള്ള കാരണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ അഭിനന്ദിച്ച ഒലെ സിറ്റിക്കൊപ്പമെത്തണമെങ്കിൽ യുണൈറ്റഡ് സ്‌ക്വാഡ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

നിരന്തരം മത്സരങ്ങൾ ആയതുകൊണ്ട് ടീമിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നത്. ടീം പരാജയപ്പെട്ടുവെങ്കിലും യുവതാരങ്ങൾ നല്ല പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഒലെ പറഞ്ഞു. ഈ സമ്മറിൽ രണ്ടോ മൂന്ന് പൊസിഷനുകൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിനായി പുതിയ താരങ്ങളെ കൊണ്ടുവരേണ്ടതുണ്ട് എന്നും ഒലെ പറഞ്ഞു. യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ക്വാഡാണ് സിറ്റിക്കുള്ളതെന്നും ഒലെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button