COVID 19KeralaLatest NewsNews

ഇടുക്കിയില്‍ സര്‍ക്കാര്‍ ആശുപത്രികൾ നിറഞ്ഞു; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എ

ഇടുക്കി : ഇടുക്കി ജില്ലയില്‍ കോവിഡ് പ്രതിരോധത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍. 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും രോഗികളാല്‍ നിറഞ്ഞ സാഹചര്യത്തിലാണ് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയത്.

ബെഡുകളുടെ എണ്ണമടക്കം ജില്ലയില്‍ സര്‍ക്കാര്‍ തലത്തില്‍ സൗകര്യങ്ങള്‍ കുറവാണ്. നിലവില്‍ ആശുപത്രികളില്‍ 99 ശതമാനവും നിറഞ്ഞു. ഇനി പുതിയ രോഗികള്‍ വരുന്ന സമയത്ത് ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തലത്തില്‍ സൗകര്യമില്ല. സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തിയാലെ ഇതിന് പരിഹാരമാകൂവെന്നും കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.സാം വി.ജോണ്‍ പറഞ്ഞു.

Read Also  :  തിരുവനന്തപുരം നഗരം വെള്ളത്തിനടിയിൽ

ഇടുക്കി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.39 ആയി കുറഞ്ഞതാണ് നേരിയ ആശ്വാസമുള്ളത്. അതേ സമയം ഇത് ആശ്വസിക്കാനുള്ള കണക്കല്ലെന്നാണ് കെജിഎംഒഎ വിലയിരുത്തുന്നത്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നേക്കും. രണ്ടു ആശുപത്രികള്‍ മാത്രമാണ് ജില്ലയില്‍ കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button