News

പെരുന്നാൾ പൊടിപൊടിക്കാൻ പിൻവാതിൽ കച്ചവടം; നാദാപുരത്ത് കടയുടമക്ക് 32,000 രൂപ പിഴ

സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​വ​ര്‍​ക്കും ലോ​ക്ഡൗ​ണ്‍ നി​യ​മം ലം​ഘി​ച്ച​തി​നാ​ല്‍ പി​ഴ ചു​മ​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

നാ​ദാ​പു​രം: പെരുന്നാളിനോടനുബന്ധിച്ച് ലോ​ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ക​ച്ച​വ​ടം ചെ​യ്ത ക​ല്ലാ​ച്ചി​യി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നെ​തി​രെ പൊ​ലീ​സ് പി​ഴ ചു​മ​ത്തി. 32,000 രൂ​പ പി​ഴ​യും സ്ഥാ​പ​ന​ത്തി​ലെ പ​ത്തോ​ളം ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു . ക​ട​യു​ടെ മു​ന്‍​ഭാ​ഗം മ​റ​ച്ച്‌ പി​ന്നി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ട​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​വ​ര്‍​ക്കും ലോ​ക്ഡൗ​ണ്‍ നി​യ​മം ലം​ഘി​ച്ച​തി​നാ​ല്‍ പി​ഴ ചു​മ​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

നാ​ദാ​പു​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ര​ണ്ടു വ​സ്ത്ര വ്യാ​പ​ര സ്ഥാ​പ​ന​ത്തി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പെ​രു​ന്നാ​ള്‍ പ്ര​മാ​ണി​ച്ച്‌ പു​തു വ​സ്ത്ര​ത്തി​ന് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ ഉ​ള്ള​തി​നെ തു​ട​ര്‍​ന്നാ​ണ് ഫോ​ണ്‍ വ​ഴി​യും മ​റ്റും ഇ​ത്ത​രം ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ലോ​ക്​​ഡൗ​ണ്‍ നി​യ​മം ലം​ഘി​ച്ച്‌ വ്യാ​പാ​രം ന​ട​ത്തു​ന്ന ക​ട​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also: ചെറിയ പെരുന്നാൾ: പ്രവാസികളുള്‍പ്പെടെ 460 തടവുകാര്‍ക്ക് മാപ്പ്​ നല്‍കി സുല്‍ത്താന്‍

അതേസമയം സമ്പര്‍ക്ക വിലക്ക് ലംഘിച്ച യുവാവിനെതിരെ കേസെടുത്തു. നാ​ലാം വാ​ര്‍​ഡി​ല്‍ വി​ഷ്ണു​മം​ഗ​ല​ത്തെ വീ​ട്ടി​ല്‍ കോ​വി​ഡ് പോ​സി​റ്റി​വാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് കേ​സെ​ടു​ത്ത​ത്. ക്വാ​റ​ന്‍​റീ​ന്‍ ലം​ഘി​ച്ച്‌ ഇ​യാ​ള്‍ ക​ല്ലാ​ച്ചി​യി​ലെ വി​വി​ധ ക​ട​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക​യും വാ​ര്‍​ഡ് ആ​ര്‍.​ആ​ര്‍.​ടി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ക​യും ചെ​യ്ത​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. എന്നാൽ പ​രാ​തി​യെ തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ള്‍ ആ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​രേ​ന്ദ്ര​ന്‍ ക​ല്ലേ​രി, ജ​പ എ​മി​മ, സി​ജു പ്ര​ശാ​ന്ത്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ഇ.​എം. ഉ​ണ്ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button