Latest NewsIndiaNews

സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹം ക്വാറന്റെയ്‌നിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചു; ഗുരുതര രോഗമുള്ളവർക്ക് മുൻഗണനയെന്ന് മുഖ്യമന്ത്രി

നേരത്തെ അദ്ദേഹത്തിന്റെ സ്റ്റാഫുകളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും കോവിഡ് പോസിറ്റീവാകുന്നത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹം അദ്ധ്യക്ഷനായ ബെഞ്ച് ഏതാനും ദിവസത്തേക്ക് കേസുകൾ പരിഗണിക്കില്ല.

രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ്. വിഷയം വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

Read Also: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; സർക്കാർ സംവിധാനങ്ങൾ സജ്ജരാകണമെന്ന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button