KeralaLatest NewsNews

ആന്റിജൻ പരിശോധന നെഗറ്റീവ് ആകുന്ന രോഗലക്ഷണമുള്ളവർക്ക് മാത്രം ആർടിപിസിആർ; മുഖ്യമന്ത്രി

തിരുവനന്തപുരം: ആന്റിജൻ പരിശോധന നെഗറ്റീവ് ആകുന്ന രോഗലക്ഷണമുള്ളവർക്ക് മാത്രം ആർ. ടി. പി. സി. ആർ നടത്തുന്നതാണ് ഈ ഘട്ടത്തിൽ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ. ടി. പി. സി. ആർ ടെസ്റ്റ് ഫലം വൈകുന്ന സാഹചര്യത്തിൽ ഇതാണ് ഉചിതമെന്നും ഐസിഎംആറിന്റെ പുതിയ മാർഗ്ഗനിർദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 2,949 കേസുകൾ; വിശദ വിവരങ്ങൾ അറിയാം

സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്ന റെയിൽവെ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൾസ് ഓക്‌സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ട് അപ്പുകൾ വഴി നിർമ്മിക്കാനാവും. കെൽട്രോണിനെകൊണ്ട് സാങ്കേതിക കാര്യം നിർമ്മിക്കാൻ നിർദ്ദേശിച്ചു. ആശുപത്രികളിലെ സൗകര്യവുമായി ബന്ധപ്പെട്ട് രോഗികളുടെ അഡ്മിഷൻ അടക്കമുള്ള കാര്യങ്ങളിൽ ഉയർന്നുവരുന്ന പ്രശ്‌നങ്ങൾ ജില്ലാ കളക്ടർമാർ മുൻകൈയെടുത്ത് ഓരോ ആശുപത്രിയുടെയും കാര്യത്തിൽ പരിശോധന സംവിധാനം ഉണ്ടാക്കണം. കിടക്കയുടെ 85 ശതമാനം ഉപയോഗിച്ച് കഴിയുമ്പോൾ പെട്ടെന്ന് കൂടുതൽ കിടക്കകൾ ഉറപ്പാക്കണം. അതിന് ജില്ലാ ഭരണകൂടം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ഇ-പാസിന് ഇനി മുതൽ പോൽ-ആപ്പ് വഴിയും അപേക്ഷിക്കാം; വിശദ വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button