KeralaLatest NewsNews

ഗ്രാമീണ മേഖലയില്‍ കോവിഡ് രോഗവ്യാപനം തടയാൻ കേരളം പ്രത്യേകം ശ്രദ്ധക്കണം ; വി. മുരളീധരന്‍

ന്യൂഡല്‍ഹി : കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ കേരളത്തിന് വലിയ തോതില്‍ ലഭ്യമാക്കിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോവിഡ് ചികിത്സാ രംഗത്ത് റെംഡെസിവര്‍ പോലെ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന മരുന്നായ ടോസിലിസുമാബ് ആണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തത്. 45,00 വയൽ ടോസിലിസുമാബ് ആണ് കേരളത്തിന് നൽകിയത്. ഇതോടെ ഗ്രാമീണ മേഖലയില്‍ കോവിഡ് രോഗവ്യാപനം തടയാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും വി. മുരളീധരന്‍ പറഞ്ഞു.

അതുപോലെതന്നെ കോവിഡ് അനുബന്ധ ചികിത്സയില്‍പ്പെടുന്ന പ്രധാന മരുന്നായ ആഫോടെറിസിന്‍ ബി യുടെ ഉത്പാദനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതും വരും ദിവസങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യാനുസരണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാന്‍സര്‍ രോഗികള്‍ക്ക് കോവിഡ് ചികിത്സയില്‍ വീഴ്ചവരാതിരിക്കാനുള്ള വലിയ ഉദ്യമം ആറ്റമിക് എനര്‍ജി വകുപ്പിന് കീഴിലുള്ള ടാറ്റ മെമ്മോറിയല്‍ സെന്റര്‍ ഏറ്റെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍, എന്‍ 95 മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധത്തിനാവശ്യമുള്ള വിവധ ഉപകരണങ്ങളും മറ്റ് സാമഗ്രികളുമാണ് ടാറ്റ മെമ്മേറിറല്‍ സെന്റര്‍ ഏകോപിപിച്ച് നല്‍കുന്നത്.

Read Also :  ‘1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ’; മനോരമയ്‌ക്കെതിരെ എം സ്വരാജ്

സെന്ററുമായി ബന്ധപ്പെട്ട് കേരളത്തിലെ മൂന്ന് ആശുപ്രതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി നൂറോളം ആശുപത്രികള്‍ക്കാണ് ഇത്തരത്തില്‍ സഹായം നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button