CinemaMollywoodLatest NewsNewsEntertainment

പറവയ്ക്ക് ശേഷം സൗബിനും ദുൽഖറും വീണ്ടും ഒന്നിക്കുന്നു

സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുന്നു. പറവയ്ക്ക് ശേഷം സൗബിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സൗബിൻ പങ്കുവെച്ചത്.

ജോഷിയുടെ മകൻ അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുൽഖറാണ് നായകൻ. സംവിധായകൻ വി കെ പ്രകാശിന്റെ സഹസംവിധായകനാണ് അഭിലാഷ് ജോഷി. കൂടാതെ റോഷൻ ആൻഡ്രൂസിന്റെ പൊലീസ് ത്രില്ലർ സല്യൂട്ടിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദുൽഖർ സൽമാൻ.

അരവിന്ദ് കരുണാകരൻ എന്ന യുവ പോലീസ് ഉദ്യോഗസ്ഥനറെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button